കോഴിക്കോട്: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ ഭാഗമായി കൊണ്ടു വന്ന മിനിമം സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശങ്ങള്‍ വഴി പാരാമെഡിക്കല്‍ മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പാരാമെഡിക്കല്‍ കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഗുജറാത്തി ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. അര ലക്ഷത്തിലധികം വരുന്ന ടെക്‌നീഷ്യന്‍മാരുടെ തൊഴിലും ആറായിരത്തോളം സ്ഥാപനങ്ങളുടെ നിലനില്‍പ്പും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാനത്തില്‍ ജമീല എം എല്‍ എ, മുന്‍ എം എല്‍ എ വി കെ സി മമ്മദ് കോയ, എംഎല്‍ഒഎ സംസ്ഥാന പ്രസിഡന്റ് എസ്. വിജയന്‍ പ്പിള്ള, കെപിഎംടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി അമൃത, എംഎല്‍ഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ രജീഷ്‌കുമാര്‍, കെപിഎല്‍ഒഎഫ് സംസ്ഥാന സെക്രട്ടറി ബീന വിജു, എംഎല്‍ഒഎ സംസ്ഥാന കമ്മറ്റി അംഗം റീന പി വി, കെപിഎല്‍ഒഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംസ്ഥാന കൗണ്‍സില്‍ മെമ്പറുമായ ഗിരീഷ് കെ എന്‍, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് കെ. രാജീവ്, മനോജ്കുമാര്‍ സംസാരിച്ചു. കെ പി എം ടി എ സംസ്ഥാന പ്രസിഡന്റ് കെ ബാബു സ്വാഗതവും മോഹനന്‍ മുത്തോന നന്ദിയും പറഞ്ഞു.