സ്റ്റാന്‍ഡ് അപ് കോമഡി മത്സരം

സ്റ്റാന്‍ഡ് അപ് കോമഡി മത്സരം

കോഴിക്കോട്: നഗരത്തിലെ കലാ-സാംസ്‌കാരിക സംഘടനയായ സ്‌ക്വാഷ് മാത്തോട്ടം നവംബര്‍ 9ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് സംസ്ഥാന തലത്തില്‍ ആദ്യമായി ചിരിക്കാം ചിരിപ്പിക്കാം – സ്റ്റാന്‍ഡ് അപ് കോമഡി മത്സരം സംഘടിപ്പിക്കുന്നു.മലയാളത്തിലുള്ള മത്സരത്തില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാം.10 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ആദ്യം സ്‌ക്രീനിങ്ങ് നടത്തുന്നതാണ്. മത്സര സമയം മിനിമം 3 മിനിട്ടും പരമാവധി 5 മിനിട്ടുമാണ്. ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് 10000 , 7500, 5000 രൂപ വീതം ക്യാഷ് പ്രൈസും മെമന്റോയും സമ്മാനിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 1 ന് മുമ്പായി 9446521077, 9400718254 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *