ജിദ്ദ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ലിയുഎംഎഫ്) ജിദ്ദ കൗണ്‍സില്‍ സംഘടിപ്പിച്ച സന്തുഷ്ട കുടുംബം നാളെയുടെ ഭാവി എന്ന ശീര്‍ഷകത്തില്‍ നടത്തപ്പെട്ട കുടുംബ സദസ്സ് ശ്രദ്ധേയമായി. ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, സദസ്സില്‍ പങ്കെടുത്തു.
ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ (ബോയ്‌സ്) ഓഡിറ്റോറിയത്തില്‍നടന്ന പരിപാടിയില്‍ പ്രൊ.ഗോപിനാഥ് മുതുകാട് കുട്ടികളുടെ ഭാവി നിശ്ചയിക്കുന്നത് മാതാ പിതാക്കളാണെന്നുംകുട്ടികളുടെ റോള്‍ മോഡല്‍ ഇപ്പോഴും അവരുടെ മാതാപിതാക്കള്‍ ആണെന്ന് പറയുന്ന ഒരുവ്യവസ്ഥിതിയിലേക്ക് സമൂഹത്തെ മാറ്റുന്നത് അവരവരുടെ കുടുംബത്തില്‍ നിന്നാണെന്നും മുതുകാട് ഉത്ബോധിപ്പിച്ചു.
പുഷ്പ സുരേഷ്, അന്‍ഷിഫ്അ ബൂബക്കര്‍, ഷാനിഷാനവാസ്, ദീപിക സന്തോഷ് തുടങ്ങിയവര്‍ ചിട്ടപ്പെടുത്തിയ നൃത്തങ്ങള്‍, കാലത്തിന്റെ ആവശ്യകതയിലൂന്നി, മയക്കുമരുന്നിനെതിരെ പ്രതിരോധം എന്ന വിഷയത്തെ ആസ്പദമാക്കി പ്രേംകുമാര്‍ വട്ടപ്പൊയില്‍ സംവിധാനം ചെയ്ത കവി മുരുകന്‍ കാട്ടാക്കടയുടെ ദു:സ്വപ്ന ദേവത എന്ന കവിത ദൃശ്യാവിഷ്‌കാരം സദസിനുഏറെഹൃദ്യമായിരുന്നു. മിര്‍സ ഷരീഫ്, മുംതാസ്അ ബ്ദുറഹ്‌മാന്‍, വിജിഷഹരീഷ്, ജോബിതേരകത്തിനാല്‍, വിവേക് പിള്ള എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മുഹമ്മദ് ബൈജു, പ്രിയ സന്ദീപ്, ബഷീര്‍ പരുത്തികുന്നന്‍, യൂനുസ് കാട്ടൂര്‍, വിലാസ്അ ടൂര്‍, ബാജി നെല്പുരയില്‍, ഷിബു ജോര്‍ജ്, ജാന്‍സിമോഹന്‍, റൂബിസമീര്‍, സോഫിയ ബഷീര്‍, സുശീലജോസഫ്, സന്ദീപ്,നൗഷാദ് അടൂര്‍ , റെജികുമാര്‍, സന്തോഷ് ജോസഫ്, നൗഷാദ് കാളികാവ്, നിഷ ഷിബു, എബി ചെറിയാന്‍, വേണുഗോപാല്‍ അന്തിക്കാട്, ഷിബു ചാലക്കുടി, പ്രിയ റിയാസ്, സമീര്‍കുന്നന്‍, ശിവാനന്ദന്‍, റിയാസ് കള്ളിയത് , റീജഷിബു, നിഷഷിബു, എബി ജോര്‍ജ്, മുഹമ്മദ് സുബൈര്‍,ജോയിക്കുട്ടി, എന്നിവര്‍പരിപാടികള്‍ നിയന്ത്രിച്ചു.
ഗോപിനാഥ് മുതുകാട് കാജയമുനുദ്ദിന്‍, ഡോ.വിനീതപിള്ള, മോഹന്‍ ബാലന്‍, ഷബീര്‍ എന്നിവരെ ആദരിച്ചു.
.മുതുകാട് പരിപാലിച്ചുവരുന്ന
കുട്ടികളില്‍ ഒരുകുട്ടിയുടെ ഒരു വര്‍ഷത്തേക്കുള്ള ചെലവ്ഡ ബ്ലിയു എം എഫ്‌നുവേണ്ടി മുഹമ്മദ് ബൈജു ഏറ്റെടുത്തുകൊണ്ടുള്ള വിഹിതത്തിന്റെ ചെക്ക് ചടങ്ങില്‍
മുതുകാടിനു കൈമാറി.
അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചനടത്തിയ ‘മയക്കുമരുന്നല്ല, ജീവിതം തിരഞ്ഞെടുക്കുക’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഡ്രോയിങ്മത്സരത്തില്‍ മേഘ സജീവ്കുമാര്‍, ഫില്‍സ മന്‍സൂര്‍, റിമഫാത്തിമ എന്നിവര്‍ക്കുള്ള സമ്മാന ദാനവും നല്‍കി.
ഡബ്ലി യു എം എഫ് ജിദ്ദ കൗണ്‍സില്‍ പ്രസിഡന്റ്ഷാനവാസ് വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ മുഹമ്മദ്ഹാഷിം(ലേബര്‍, പ്രസ്&ഇന്‍ഫര്‍മേഷന്‍) ഉദ്ഘാടനം നിര്‍വഹിച്ചു, ഡബ്ലിയുഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍പ്രിന്‍സ് പള്ളിക്കുന്നേല്‍, പ്രസിഡന്റ് രത്നകുമാര്‍, കോര്‍ഡിനേറ്റര്‍ പൗലോസ്‌തേപ്പാല ഓണ്‍ലൈനിലൂടെയും മിഡില്‍ ഈസ്റ്റ്ജനറല്‍ സെക്രട്ടറി നസീര്‍ വാവക്കുഞ്ഞ് ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ വര്‍ഗ്ഗീസ്ഡാനിയല്‍, മോഹന്‍ ബാലന്‍, മുസാഫിര്‍ ഏലംകുളം സംസാരിച്ചു. ജനറല്‍സെക്രട്ടറി ഉണ്ണി തെക്കേടത്ത് സ്വാഗതവും സജി കുര്യാക്കോസ് നന്ദിയും പറഞ്ഞു.