എറണാകുളം: കളമശേരിയില്‍ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ ഉഗ്രസ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍. എകദേശം 2400ലേറെപ്പോര്‍ സെന്ററിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തില്‍ മരിച്ചത് സ്ത്രീയെന്ന് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞു.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ മെഡിക്കല്‍ സംഘം കളമശ്ശേരിയിലേക്കെത്തും. ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ഇന്ന് രാവിലെയോടെ കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്താണ് സ്‌ഫോടനം നടന്നത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസമായി തുടരുന്ന പ്രാര്‍ഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.