ലയണ്‍സ് ക്ലബ്ബ് ഹാല്‍സിയോണിന്  ഡയാലിസിസ് മെഷീനുകള്‍ കൈമാറി

ലയണ്‍സ് ക്ലബ്ബ് ഹാല്‍സിയോണിന് ഡയാലിസിസ് മെഷീനുകള്‍ കൈമാറി

കോഴിക്കോട്: ലയണ്‍സ് ഇന്റര്‍ നാഷണല്‍, ഡിസ്ട്രിക്ട് – 318E കുറ്റിച്ചിറയിലെ ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്ററിന് രണ്ട് ഡയാലിസിസ് മെഷീനുകള്‍ മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എ. ആലി കോയക്ക് കൈമാറി.

നിര്‍ധനരായ വൃക്ക രോഗികളുടെ ആശാകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാല്‍സിയോണിന് ഡയാലിസിസ് മെഷീനുകള്‍ നല്‍കുന്നതിലൂടെ തികച്ചും അര്‍ഹതപെട്ടവരുടെ കൈകളിലേക്കാണ് ഈ മെഷീനുകള്‍ കൈമാറുന്നത് എന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ: പി. സുധീറിന്റെ അദ്ധ്യക്ഷത വഹിച്ചു. ടി. കെ. രജീഷ് ( ലയണ്‍സ് ഗവര്‍ണ്ണര്‍ ഡിസ്ട്രിക്ട് 318E ), രവി ഗുപ്ത, ഡോ. സുചിത്ര സുധീര്‍, കെ. ടി. അജിത്ത്, ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഇ. അനിരുദ്ധന്‍ സന്നിഹിതനായിരുന്നു ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജന.സെക്രട്ടറി സി. പി. അബ്ദുല്‍ വാരിഷ് സ്വാഗതവും, ട്രഷറര്‍ എസ്.വി. അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *