എ.എം.കറപ്പന്‍ അനുസ്മരണം നടത്തി

എ.എം.കറപ്പന്‍ അനുസ്മരണം നടത്തി

കോഴിക്കോട്: ഐക്യ കേരള റീഡിംഗ് റൂം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മുന്‍ സെക്രട്ടറിയായിരുന്ന എ.എം.കറപ്പന്‍ അനുസ്മരണം നടത്തി. പ്രസിഡണ്ട് യു.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തി. നല്ല കാര്യങ്ങള്‍ക്കായി ജീവിച്ച വ്യക്തിത്വമായിരുന്നു എ.എം.കറുപ്പനെന്നും അദ്ദേഹം പറഞ്ഞു. സ്ഥാന മാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡണ്ട് സി.എസ് പീതാംബരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സാ മാത്യു സംസാരിച്ചു. സെക്രട്ടറി എന്‍.മുരളീധരന്‍ സ്വാഗതവും, ജോ.സെക്രട്ടറി ടി.രജീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *