ഇസ്രായേല്‍ വംശഹത്യക്കെതിരെ സി.പി.എമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ

ഇസ്രായേല്‍ വംശഹത്യക്കെതിരെ സി.പി.എമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ

തിരുവനന്തപുരം: ഇസ്രായേല്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഡല്‍ഹിയില്‍ നാളെ 11ന് പാര്‍ട്ടി പി.ബി അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹ സമരം നടത്തും. ഇസ്രായേല്‍ സൈന്യം ഗസ്സക്കെതിരായി കരയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഗസ്സയില്‍ 5000ത്തിലധികം പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ദേവാലയങ്ങള്‍, മനുഷ്യരുടെ എല്ലാവിധ അഭയ കേന്ദ്രങ്ങളും അതിശക്തമായ ബോംബിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗസ്സയെ ഇടിച്ചു നിരപ്പാക്കി ജനങ്ങളെ നാടു കടത്തിയും, കൊലപ്പെടുത്തിയും ആ പ്രദേശത്തെ ഇസ്രായേലിനോട് ചേര്‍ക്കാനും ഫലസ്തീനികള്‍ക്ക് അവരുടെ ജന്മനാടിന് മുകളിലുള്ള അവകാശത്തെ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

ഇത്തരം സാമ്രാജ്യത്വ നീക്കങ്ങള്‍ക്കെതിരെ എല്ലാ കാലവും ഇന്ത്യ പ്രതിഷേധിച്ചിരുന്നു. ഇസ്രായേലുമായി നയതന്ത്ര ബന്ധം പോലുമില്ലാത്ത നിലപാടായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. യു.എന്നില്‍ ഫലസ്തീനുവേണ്ടി ശക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കയുടേയും, ഇസ്രയേലിന്റേയും കൂടെച്ചേര്‍ന്ന് സാമ്രാജ്യത്വ ഗൂഢാലോചനക്ക് കൂട്ടുപിടിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *