കേരള റീട്ടെയില്‍ സമ്മിറ്റ് 31ന്

കേരള റീട്ടെയില്‍ സമ്മിറ്റ് 31ന്

കോഴിക്കോട്: റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും(RAI), മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായി നടത്തുന്ന കേരള റീട്ടെയ്ല്‍ സമ്മിറ്റ് 31ന് ചൊവ്വ കാലത്ത് 10 മണി മുതല്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ സംഘടിപ്പിക്കുമെന്ന് മലബാര്‍ ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ രൂപപ്പെടുത്തിയ ONDCയുടെ മാനേജിംഗ് ഡയരക്ടറും സിഇഒയുമായ തമ്പികോശി, വൈസ് പ്രസിഡണ്ട് നിതിന്‍ നായര്‍ എന്നിവര്‍ സമ്മിറ്റില്‍ സംബന്ധിക്കും. റിട്ടെയ്ല്‍ രംഗത്തെ നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് സമ്മിറ്റിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. സമ്മിറ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാജീവ്.സി 8921331255 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ ചേംബര്‍ പ്രസിഡണ്ട് എം.മെഹബൂബ്, സെക്രട്ടറി അരുണ്‍കുമാര്‍.കെ, പോള്‍ വര്‍ഗ്ഗീസ്, അനില്‍ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *