മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍  വീണ്ടെടുക്കാം.. ചെയ്യേണ്ടത് ഇത്രമാത്രം

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാം.. ചെയ്യേണ്ടത് ഇത്രമാത്രം

യാത്രയ്ക്കിടെയോ മറ്റോ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടോ? ടെന്‍ഷനടിക്കാന്‍ വരട്ടെ.. ഫോണ്‍ ഉടന്‍ ട്രാക്ക് ചെയ്യാം.
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വീണ്ടുക്കാനായി കേന്ദ്ര ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിലായി. മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് ശേഷം അതിന്റെ പരാതി റെസിപ്റ്റ് ഉപയോഗിച്ച് CEIR വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. അത് വഴി മൊബൈല്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. Lost Your Mobile Phone? Here’s How You Can Recover It Easily

CEIR ഉപയോഗിക്കേണ്ട രീതി

മൊബൈല്‍ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്താല്‍ ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനില്‍ നല്‍കിയതിന് ശേഷം സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന പരാതി റെസിപ്പ്റ്റ് സഹിതം ടെലികോം വകുപ്പിന്റെ CEIR (Cetnral Equipment Identtiy Register) എന്ന വെബ്‌സൈറ്റിലെ Request for blocking stolen / lost Mobile എന്ന ലിങ്കില്‍ ( https://www.ceir.gov.in/Request/CeirUserBlockRequestDirect.jsp ) പ്രവേശിച്ച്, IMEI അടക്കമുള്ള വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.

ഇത്തരത്തില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് ഒരു 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കുന്നതാണ്. ബ്ലോക്ക് ചെയ്യപ്പെട്ട മൊബൈലില്‍ പിന്നീട് വേറെ ഏത് ടെലികോം ഓപ്പറേറ്ററുടെയും SIM ഉപയോഗിക്കാന്‍ കഴിയുകയില്ല. കളഞ്ഞുകിട്ടിയ മൊബൈലില്‍ ആരെങ്കിലും SIM ഇട്ട് ഉപയോഗിച്ചാല്‍ ആ വിവരം DoT പോലീസുമായി പങ്കുവെക്കുകയും മൊബൈല്‍ ട്രേസ് ചെയ്യുന്നതിന് വേണ്ട നടപടികള്‍ പോലീസ് കൈക്കൊള്ളുകയും ചെയ്യും. ട്രേസ് ചെയ്ത മൊബൈല്‍ ഫോണ്‍ പിന്നീട് വ്യക്തികള്‍ക്ക് അണ്‍ബ്ലോക്ക് ചെയ്യാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *