ലയണ്‍സ് സമൂഹ വിവാഹം ഡിസംബര്‍ 3ന്

ലയണ്‍സ് സമൂഹ വിവാഹം ഡിസംബര്‍ 3ന്

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318-ഇ സംഘടിപ്പിക്കുന്ന സമൂഹ വിവഹാം ഡിസംബര്‍ 3ന് ആശിര്‍വാദ് ലോണ്‍സില്‍ നടക്കുമെന്ന് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.കെ.രജീഷും, ലയണ്‍സ് കമ്മ്യൂണിറ്റി വെഡ്ഡിംഗ് ഇന്‍ ചാര്‍ജ് വല്‍സല ഗോപിനാഥും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാതി-മത പരിഗണനകളില്ലാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 25 പെണ്‍കുട്ടികള്‍ക്കായാണ് സമൂഹ വിവാഹം നടത്തുന്നത്. ഓരോ വധുവിനും രണ്ട് പവന്‍ സ്വര്‍ണ്ണാഭരണം നല്‍കും. വിവാഹ സാരി, മേക്കപ്പ്, ബൊക്ക, പൂക്കള്‍, നാദസ്വരം എന്നിവ ഒരുക്കും. ഓരോ വധൂവരന്മാര്‍ക്കും അവരുടേതായ ആചാരമനുഷ്ഠിച്ചുള്ള വിവാഹ കര്‍മ്മങ്ങള്‍ ഒരുക്കും. ഫോണ്‍ 9446253177.
വാര്‍ത്താസമ്മേളനത്തില്‍ ടി.കെ.രജീഷ്, വല്‍സല ഗോപിനാഥ്, കെ.പ്രേംകുമാര്‍, കെ.കെ.സെല്‍വരാജ്, മധുസൂദനന്‍.വി എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *