കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തിനിടെ അപമര്യാദയായി പെരുമാറിയ ബി.ജെ.പി. നേതാവും സിനിമാതാരവുമായി സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക നിയമനടപടി സ്വീകരിക്കുമെന്നുംം വനിതാ കമ്മിഷനു പരാതി നല്‍കുമെന്നും അറിയിച്ചു.
വെള്ളിയാഴ്ച കോഴിക്കോടുവെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവണ്‍ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ വെച്ചാണ് സുരേഷ് ഗോപി മറുപടി പറഞ്ഞത്. കൈ അവര്‍ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു.തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തക അറിയിച്ചു.