ടെക് ലോകത്തില്‍ വര്‍ഷങ്ങളായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന കമ്പനികളാണ് ഗൂഗിളും ആപ്പിളും. 2011ല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേറ്റന്റ് ലംഘനത്തിന് ആപ്പിള്‍ ഗൂഗിളിനെതിരെ കേസെടുത്തത് ഉള്‍പ്പടെ രണ്ട് കമ്പനികളും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. ഈ കേസ് പോലും ഒടുവില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അങ്ങനെ കൊണ്ടും കൊടുത്തും മുന്നേറുന്ന ഈ സാഹചര്യത്തില്‍ കോടിക്കണക്കിന് ഡോളറാണ് പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് നല്‍കുന്നത്.
ഡിഫോള്‍ട്ട് സേര്‍ച്ച് എന്‍ജിന്‍
മാക്, ഐപാഡ്, ഐഫോണ്‍ എന്നിവയിലെ ആപ്പിളിന്റെ സഫാരി വെബ് ബ്രൗസറില്‍ ഗൂഗിള്‍ ഡിഫോള്‍ട്ട് സേര്‍ച്ച് എന്‍ജിന്‍ ആകുന്നതിനാണ് എല്ലാ വര്‍ഷവും ആപ്പിളിന് കോടിക്കണക്കിന് ഡോളര്‍ ഗൂഗിള്‍ നല്‍കുന്നത്. കൃത്യമായി എത്ര കോടിയാണ് നല്‍കുന്നതെന്ന് ഈയടുത്ത് വരെ വ്യക്തമായിരുന്നില്ല.
എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ഗൂഗിള്‍ ആപ്പിളിന് ഏകദേശം 1800 കോടി ഡോളറാണ് (1.5 ലക്ഷം കോടി രൂപ) ഈയിനത്തില്‍ നല്‍കിയത്. ഈ തുക ആപ്പിള്‍ ഉപകരണങ്ങളില്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍ ഡിഫാള്‍ട്ടാക്കാന്‍ സഹായിക്കുക മാത്രമല്ല,