കോഴിക്കോട്: പവന് 480 രൂപ കൂടി 45,920 രൂപയായി സ്വര്‍ണ വില കുതിക്കുന്നു. ഒരു ഗ്രാമിന് 5740 രൂപയാണ് വില. കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണിത്. കഴിഞ്ഞ മേയ് അഞ്ചിനാണ് സ്വര്‍ണ വില സര്‍വകാല റെക്കോഡിലെത്തിയത്. 45760 ആയിരുന്നു അന്നത്തെ വില. ആഗോള വിപണിയില്‍ 2000 ഡോളറാണ് വില.
ഗസ്സയില്‍ ഇസ്രായേല്‍ യുദ്ധം ശക്തമായതാണ് വില കൂടാന്‍ കാരണം. ഇന്നലെ രാത്രി സ്വര്‍ണം 2,000 ഡോളര്‍ പിന്നിട്ടു. നിലവില്‍ 2,006 ഡോളറിലാണ് സ്വര്‍ണം നില്‍ക്കുന്നത്. ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നും 10.2 ശതമാനം ഉയരത്തിലാണ് സ്വര്‍ണ വില ഇപ്പോഴുള്ളത്. കേരളത്തില്‍ വില വര്‍ധന 9.5 ശതമാനമാണ്.