എന്നും ചെറുപ്പമായിരിക്കാന്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ ….എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

എന്നും ചെറുപ്പമായിരിക്കാന്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ ….എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

എന്നും ചെറുപ്പമായിരിക്കാന്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ, ചുളിവുള്ളതും നിറം മങ്ങിയതുമായ ചര്‍മ്മ സ്ഥിതി ഒഴിവാക്കാനും ചെറുപ്പം നിലനിര്‍ത്താനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണമാണ് ചെറുപ്പം നില നിറുത്താന്‍ ഏറ്റവും അനിവാര്യം.ഭക്ഷണം ശരീരത്തിനുള്ള ഔഷധമാണ്.പോഷകങ്ങള്‍ അടങ്ങിയ ആരോഗ്യ പൂര്‍ണ്ണമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് പ്രായമാകുന്നതിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, മുഴു ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

ഭക്ഷണം പോലെതന്നെ ആരോഗ്യം സംരക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗം പതിവായള്ള വ്യായാമമാണ്. മുഖത്തും ചര്‍മത്തിലും ഉണ്ടാവുന്ന പ്രായമാകല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കൃത്യമായ വ്യായാമങ്ങള്‍ ശീലമാക്കണം.ദിവസവും ഏറ്റവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുകളെ ഇല്ലാതാക്കാന്‍ സഹായിക്കും.ചിട്ടയായ വ്യായാമത്തിലൂടെയും പോഷക സമൃദ്ധമായ ആഹാരത്തിലൂടെയും ആര്‍ക്കും വാര്‍ധക്യത്തെ തോല്‍പ്പിക്കാനും കൂടുതല്‍ കാലം യൗവനം കാത്തുസൂക്ഷിക്കാനുമാവും.

ആരോഗ്യം സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള മറ്റൊരു മാര്‍ഗ്ഗം നന്നായി ഉറങ്ങുകയാണ്. നല്ല ഉറക്കം ആരോഗ്യമുള്ള ശരീരത്തന്റെ ലക്ഷണമാണ്.ഉറക്കം ഒഷധമാണ്.ദിവസവും 7 മുതല്‍ 8 മണിക്കൂറുകള്‍ വരെയെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.

അമിത മാനസിക സമ്മര്‍ദ്ദം അതിവേഗം വാര്‍ധക്യത്തിലേക്ക് നയിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗയും ധ്യാനവും ശീലമാക്കണം.ധ്യാനവും യോഗയും നമ്മെ ശാരീരികമായി മാത്രമല്ല, മാനസികമായും ശക്തരാക്കുന്നു. ധ്യാനം നമ്മുടെ ഏകാഗ്രതയെ മെച്ചപ്പെടുത്തുന്നു. നമ്മുടെ മനസ്സ് ശാന്തമാവുകയും ചിന്ത പോസിറ്റീവ് ആകുകയും ചെയ്യുന്നു.ആരോഗ്യമുള്ള മനസ്സാണ് ആരോഗ്യമുള്ള ശരീരത്തിന് താക്കോല്‍. യോഗ നമ്മെ സമ്മര്‍ദ്ദമുക്തരാക്കുകയും മനസ്സിന്റെ സഹനശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. യോഗ നമ്മുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. യോഗയിലൂടെ പ്രകൃതിയുമായി ശക്തമായ ബന്ധം സ്ഥാപിക്കപ്പെടുന്നു. വിഷാദത്തെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി ധ്യാനം കണക്കാക്കപ്പെടുന്നു.

ശക്തമായ സാമൂഹിക ബന്ധങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.സാമൂഹിക ഇടപെടല്‍ കൂടുതല്‍ സജീവമായ ഒരു ജീവിതശൈലിയിലേക്ക് നയിക്കുന്നു.സോഫയില്‍ ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിനുപകരം, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇടപഴകുന്നത് സജീവമായ ജീവിതശൈലിയിലേക്ക് നയിക്കുന്നു.തല്‍ഫലമായി ശാരീരിക സമ്മര്‍ദ്ദങ്ങള്‍ കുറയാന്‍ കാരണമാകുന്നു.

മനസ്സിന്റെ പോസിറ്റിവിറ്റിയാണ് ആരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റൊരു മാര്‍ഗം. പോസിറ്റിവിറ്റിയും ആരോഗ്യവും തമ്മില്‍ തീര്‍ച്ചയായും ശക്തമായ ഒരു ബന്ധമുണ്ടെന്ന് വ്യക്തമാണ്.പോസിറ്റീവ് മനോഭാവം ജീവിത സംതൃപ്തിയും മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.ഒരു പുഞ്ചിരിയില്‍ പോലും ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറയ്ക്കുമെന്ന് കന്‍സാസ് സര്‍വകലാശാലയിലെ ഒരു പഠനം കണ്ടെത്തി. മനസ്സില്‍ നിന്ന് നെഗറ്റിവിറ്റി ഒഴിവാക്കുന്നത് ശരീരത്തിന് പ്രായമാകുന്നത് കുറയ്ക്കാന്‍ സഹായിക്കും.

മനുഷ്യ ശരീരത്തിലെ പ്രായം നിര്‍ണ്ണയിക്കുന്ന ഒന്നാണ് ചര്‍മ്മം. ചര്‍മ്മം ഭംഗിയായി സൂക്ഷിച്ചാല്‍ വാര്‍ദ്ധക്യത്തെ തടയാനാവും. നിരന്തരം സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മ്മത്തെ കേടുപാടുകള്‍ ഉള്ളതാക്കും.

വാര്‍ദ്ധക്യത്തെ മാടി വിളിക്കുന്ന ഒന്നാണ് പുകവലി. പുകവലി ഒഴിവാക്കുകയോ, പരമാവധി കുറക്കുകയോ വേണം. പുകവലി ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവെക്കും.

പഞ്ചസാര മിതമായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പഞ്ചസാരയുടെ അമിതമായ ഉപയോഗം കോശങ്ങളെ നശിപ്പിക്കും. ശരീരത്തിന് പ്രായമാകാതിരിക്കാന്‍ ചിട്ടയായ ജീവിത ശൈലിയും ആഹ്ലാദകരമായ ഒരു മനസ്സും കാത്ത് സൂക്ഷിക്കുക എന്നത് അത്യന്താപേക്ഷിതമാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *