കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കിന് തുടര്‍ച്ചയായി 17-ാം വര്‍ഷവും അറ്റലാഭം. 2022-23 വര്‍ഷത്തില്‍ 2,68,55129 രൂപയാണ് അറ്റലാഭം. കഴിഞ്ഞ വര്‍ഷം ഇത് 1,0981558 കോടി രൂപയായിരുന്നു. റിസര്‍വ്വ് ആന്റ് പ്രൊവിന്‍ഷസായി 26.07 കോടി രൂപ നീക്കിവെച്ചതിന് ശേഷമുള്ള അറ്റ ലാഭമാണ് 2.68 കോടി. റിസര്‍വ്വ് പ്രൊവിന്‍ഷസ് ഇനത്തില്‍ 183.90 കോടി രൂപ ബാങ്കിന് നീക്കിയിരിപ്പുണ്ട്.
സിവില്‍ സര്‍വ്വീസ്, പിഎസ്‌സി, യുപിഎസ്‌സി, സഹകരണ സംഘങ്ങള്‍ എന്നിവയിലേക്ക് നടക്കുന്ന മല്‍സര പരീക്ഷകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിജയം നേടുന്നതിനുള്ള ഒരു സൗജന്യ പരിശീലന കേന്ദ്രം ബാങ്ക് ആരംഭിക്കും. ബാങ്കിന്റെ കീഴിലാരംഭിച്ച എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ഇന്ന് ഇന്ത്യയിലെ മികച്ച 10 ക്യാന്‍സര്‍ സെന്ററുകളിലൊന്നാണ്. ബാങ്കിന്റെ കീഴില്‍ ചാലപ്പുറത്തുള്ള ഡയാലിസിസ് സെന്ററില്‍ 72 ഓളം പേര്‍ക്ക് പ്രതിദിനം സൗജന്യമായി ഡയാലിസിസ് നല്‍കി വരുന്നു. വേനല്‍കാലത്ത് സൗജന്യ സംഭാര വിതരണം ഈ വര്‍ഷവും നടത്തിയിരുന്നു. സാമൂഹിക പ്രതിബദ്ധതയോടെ ബാങ്ക് മുന്നേറുന്നത് പൊതു ജനങ്ങള്‍ നല്‍കുന്ന വിശ്വാസം സംരക്ഷിച്ചു കൊണ്ടാണെന്ന് ഡയറക്ടര്‍ സി.എന്‍.വിജയകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍ പേഴ്‌സണ്‍ പ്രീമ മനോജ്, വൈസ് പ്രസിഡണ്ട് ശ്രീനിവാസന്‍, ജി.നാരായണന്‍കുട്ടി മാസ്റ്റര്‍, സി.എന്‍.വിജയകൃഷ്ണന്‍, അഡ്വ.ടി.എം.വേലായുധന്‍, അഡ്വ.എ.ശിവദാസ്, എന്‍.പി.അബ്ദുല്‍ ഹമീദ്, ബലരാമന്‍.വി, കെ.ടി.ബീരാന്‍കോയ, ഷിംന.പി.എസ്,അബ്ദുല്‍ അസീസ്.എ, അഡ്വ.കെ.പി.രാമചന്ദ്രന്‍ പങ്കെടുത്തു.