‘X’ ല്‍ ഇനി വീഡിയോ കോള്‍ ഫീച്ചറും, കൂടുതലറിയാം

‘X’ ല്‍ ഇനി വീഡിയോ കോള്‍ ഫീച്ചറും, കൂടുതലറിയാം

‘X’ ല്‍ ഇനി വീഡിയോ കോള്‍ ഫീച്ചറും, കൂടുതലറിയാം

 

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സില്‍് (X) ഇനി വീഡിയോകോള്‍ ഫീച്ചര്‍ കൂടി. വീഡിയോ കോളുകളും ഓഡിയോ കോളുകളും വിളിക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. എല്ലാത്തിനും ഉപയോഗിക്കാവുന്ന ആപ്പ് എന്ന നിലയില്‍ എക്‌സിനെ മാറ്റിയെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വീഡിയോ കോളുകളും ഓഡിയോ കോളുകളും വിളിക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ ഫോണ്‍ നമ്പറിന്റെ ആവശ്യമില്ലാതെ, ഐഒഎസ്, ആന്‍ഡ്രോയിഡ്, പിസി എന്നിവയിലെല്ലാം ആശയവിനിമയത്തിനും അതിലേറെ കാര്യങ്ങള്‍ക്കുമായി ആക്‌സസ് ചെയ്യാവുന്ന രീതിയില്‍ എക്‌സിനെ മാറ്റുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

എക്‌സ് ആപ്പിന്റെ സെറ്റിങ്‌സ് ഓപ്ഷനില്‍ കയറിയാല്‍ ഉപയോക്താക്കള്‍ക്ക് ഓഡിയോ, വീഡിയോ കോളിങ് എളുപ്പത്തില്‍ എനേബിള്‍ ചെയ്യാന്‍ സാധിക്കും. ഇത് ടോഗിള്‍ ചെയ്താല്‍ ആര്‍ക്കൊക്കെ നിങ്ങളെ ബന്ധപ്പെടാനാകുമെന്ന് വ്യക്തമാക്കുന്നതിനുള്ള ഓപ്ഷനുകള്‍ ലഭിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ അഡ്രസ് ബുക്കിലെ ആളുകളില്‍ നിന്നോ അവര്‍ ഫോളോ ചെയ്യുന്ന ആളുകളില്‍ നിന്നോ വേരിഫൈ ചെയ്ത ആളുകളില്‍ നിന്നോ കോളുകള്‍ ലഭിക്കാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *