ന്യൂഡല്‍ഹി: കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിന് വീണ്ടും വന്ദേഭാരത് ട്രെയിന്‍. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സര്‍വീസ് ഉണ്ടാവുക. ഈ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്.
മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വേ ലക്ഷ്യമിടുന്നത്. ചെന്നൈ -ബെംഗളൂരു, ബെംഗളൂരു -എറണാകുളം സൗത്ത് എന്നിങ്ങനെയാണ് സര്‍വീസ്. വൈകീട്ട് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിലെത്തും. പിന്നീട് നാലരയ്ക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്തെുന്ന രീതിയിലാണ് സമയക്രമം. ഇതില്‍ മാറ്റം വരാനിടയുണ്ട്. ഇപ്പോള്‍ കേരളത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകളാണുള്ളത്. എന്നാല്‍ വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെയാണ് പുതിയ വണ്ടിയെത്തുന്നത്. വന്ദേഭാരതിന് വേണ്ടി മലബാറില്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രശ്നം പരിശോധിക്കണമെന്നും പരിഹാരങ്ങള്‍ നിര്‍ദേശിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.