ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ വിസ്ട്രോണ്‍ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്

ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ വിസ്ട്രോണ്‍ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്

ന്യൂഡല്‍ഹി: ആപ്പിളിന്റെ കരാര്‍നിര്‍മാണ കമ്പനിയായിരുന്ന വിസ്ട്രോണിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഐഫോണ്‍ നിര്‍മാണ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പും സജീവം. ആഭ്യന്തര, ആഗോള വിപണിയിലേക്കുള്ള ഐഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുക.
ഇന്നു ചേര്‍ന്ന വിസ്ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ആഭ്യന്തര, ആഗോള വിപണിയിലേക്കുള്ള ഐഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുക.

വെള്ളിയാഴ്ച ചേര്‍ന്ന വിസ്ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് നല്‍കാന്‍ അന്തിമ തീരുമാനമായത്. രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐഫോണുകളുടെ നിര്‍മാണ രംഗത്തേക്കിറങ്ങുന്നത്.

ഇന്ത്യയെ വിശ്വസ്തരായ നിര്‍മാണ പങ്കാളിയായി കാണുന്ന ആഗോള ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്ത്യന്‍ ഇലക്ട്രോണിക്സ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *