എസി ഉപയോഗിച്ചാല്‍ ഇനി വൈദ്യുതി ബില്‍ കൂടുമെന്ന പേടി വേണ്ട; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

എസി ഉപയോഗിച്ചാല്‍ ഇനി വൈദ്യുതി ബില്‍ കൂടുമെന്ന പേടി വേണ്ട; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ചൂട് സഹിക്കാനാവാതെ അല്‍പ നേരം തണുപ്പിലിരിക്കാമെന്ന് കരുതി എസി ഓണാക്കാന്‍ തുനിയുമ്പോള്‍ ഇനി കരണ്ട് ബില്‍ വര്‍ധിക്കുമെന്ന പേടി വേണ്ട. ഏസി ഉപയോഗത്തിലെ ചില അശ്രദ്ധകളാണ് ഇലക്ട്രിസിറ്റി ബില്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. ഏസി ഉപയോഗിച്ചാലും അധികമൊന്നും ഇലക്ട്രിസിറ്റി ബില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

ആവശ്യമില്ലാത്തപ്പോള്‍ പൂര്‍ണ്ണമായും ഓഫ് ചെയ്യുക

ഏസി കൂടുതലായി വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ ഉപയോഗത്തിലില്ലാത്തപ്പോള്‍ ഏസി ഓഫ് ചെയ്യുക. മിക്ക ആളുകളും റിമോട്ട് ഉപയോഗിച്ചാണ് ഏസി ഓഫ് ചെയ്യുന്നത്. സ്വിച്ച് ഓഫ് ചെയ്യാറില്ല. ‘ഐഡില്‍ ലോഡ്’ എന്ന് വിളിക്കുന്ന ഒരു കാര്യം കൂടിയുണ്ട്. ഇത് ഏസി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പോലും വൈദ്യുതി പാഴാക്കുന്നു. ആവശ്യമുള്ളപ്പോള്‍ വേഗത്തില്‍ ഓണ്‍ ചെയ്യാനായി ഏസി സ്റ്റാന്‍ഡ്‌ബൈ മോഡില്‍ വയ്ക്കാന്‍ പവര്‍ ഉപയോഗിക്കുന്ന രീതിലാണ് ഇത്. അതുകൊണ്ട് ഏസിയിലേക്കുള്ള പവര്‍ മൊത്തത്തില്‍ ഓഫ് ചെയ്യേണം.

24 ഡിഗ്രിയില്‍ വയ്ക്കാം

ഏസിയെക്കുറിച്ച് ആളുകള്‍ക്കുള്ള തെറ്റിദ്ധാരണ തണുപ്പ് കുറച്ച് വച്ചാല്‍ അത് റൂം വേഗത്തില്‍ തണുപ്പിക്കും എന്നതാണ്. ഏസിയില്‍ നമ്മള്‍ സെറ്റ് ചെയ്യുന്ന ടെമ്പറേച്ചര്‍ നമുക്ക് ആവശ്യമുള്ള അന്തരീക്ഷ ഊഷ്മാവാണ്. ഇത് കുറച്ച് വച്ചാല്‍ ഏസി കൂടുതല്‍ പ്രവര്‍ത്തിക്കുകയും കൂടുതല്‍ ഊര്‍ജ്ജം പാഴാക്കുകയും ചെയ്യും.

സര്‍വ്വീസ് കൃത്യമായി ചെയ്യുക

ഏസികള്‍ ഉപയോഗിക്കാത്തപ്പോള്‍ പൊടി അടിഞ്ഞുകൂടുകയും ഇത് ചിലപ്പോള്‍ വായുപ്രവാഹത്തെ തടയുകയും ഏസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഏസികള്‍ കൂടുതല്‍ വൈദ്യുതി ഉപഭോഗിക്കും. അതുകൊണ്ടാണ് ഇടയ്ക്കിടെ ഏസികള്‍ സര്‍വീസ് ചെയ്യാന്‍ ശ്രദ്ധിക്കുക. കൃത്യമായി സര്‍വ്വീസ് ചെയ്താല്‍ വേഗം തണുപ്പ് നല്‍കുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കുറയുന്നു.

റൂം അടച്ചിടുക

മിക്ക ഏസികളും ഒരു ഇന്‍വെര്‍ട്ടര്‍ കംപ്രസ്സറോടെയാണ് വരുന്നത്. ഇത് തണുപ്പ് സെറ്റ് ചെയ്യാനും നിലനിര്‍ത്താനും ഏസി സെറ്റിങ്‌സ് ഓട്ടോമാറ്റിക്കായി മോഡുലേറ്റ് ചെയ്യാനും വേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. ഏതെങ്കിലും വിധത്തില്‍, തണുത്ത വായു മുറിയില്‍ നിന്ന് പുറത്തേക്ക് പോവുകയാണ് എങ്കില്‍ ഏസിക്ക് താപനില നിലനിര്‍ത്താല്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരും. ഇത് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിക്കും. അതുകൊണ്ട് ജനലും വാതിലുകളും അടച്ചതിന് ശേഷം ഏസി ഓണ്‍ ചെയ്യുക.

Share

Leave a Reply

Your email address will not be published. Required fields are marked *