ജിദ്ദ :അങ്ങാടിപ്പുറം പഞ്ചായത്ത് കെഎംസിസി യുടെ ജനറല്‍ കൗണ്‍സില്‍ മീറ്റ് ഷറഫിയിലെ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. മുഹമ്മദാലി വലമ്പൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ മച്ചിങ്ങലിന് പഞ്ചായത്ത് ചെയര്‍മാന്‍ ഉണ്ണീന്‍ പുലാക്കല്‍ പൊന്നാട അണിയിച്ചു. അഷ്‌റഫ് ഇ.സി, സമദ് മൂര്‍ക്കനാട്, മജീദ് അരിപ്ര, ഉണ്ണീന്‍ പുലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നിഷാം അലി വലമ്പൂര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന – സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷബീര്‍ സ്വാഗതവും സലിം തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു. നൗഫല്‍ കുറവ റിട്ടയറിംഗ് ഓഫീസറായും ഖലീല്‍ മങ്കട നിരീക്ഷകനായും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
പുതിയ കമ്മിറ്റി ഭാരവാഹികളായി ഉണ്ണീന്‍ പുലാക്കല്‍ (ചെയര്‍മാന്‍)
ഷബീര്‍ ചോലയില്‍(പ്രസിഡന്റ്) നിഷാം അലി വലമ്പൂര്‍ (ജനറല്‍ സെക്രട്ടറി) സലീം തിരൂര്‍ക്കാട് (ട്രഷറര്‍) കോയ തിരൂര്‍ക്കാട്, ബഷീര്‍ പുത്തനങ്ങാടി, ഷൗക്കത്ത് ചരക്കാപറമ്പ്, ഷൗകത്ത് തോണിക്കര(വൈസ് പ്രസിഡന്റ്) നിഷാദ് വൈലോങ്ങര, റഫീഖ് വലമ്പൂര്‍, ഷെഫീഖ് അങ്ങാടിപ്പുറം, ശരീഫ് പാതാരി(ജോയിന്റ് സെക്രട്ടറി) അയ്യൂബ് ഫൈസി, മുഹമ്മദ് വഴിപ്പാറ, അഷ്‌റഫ് വലമ്പൂര്‍ (ഉപദേശക സമിതി)
റിയാസ് പുലാക്കല്‍, ഷാജി പരിയാപുരം, റഷീദ് വഴിപ്പാറ , ഉസ്മാന്‍ തിരൂര്‍ക്കാട്(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു