കോഴിക്കോട് :ദിവസേന ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന ബീച്ച് ഹോസ്പിറ്റല്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, ചികിത്സാ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും, ടോക്കണ്‍ സംവിധാനങ്ങള്‍ നല്‍കുന്നതിന്, രണ്ടു രൂപ ഉണ്ടായിരുന്ന ഒ പി ടിക്കറ്റ് 5 രൂപയാക്കി മാറ്റിയതും, ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ രോഗികളെയും കൊണ്ടെത്തുന്ന വാഹനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കുന്നതും, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യ മരുന്നുകള്‍ക്കും എക്‌സ്-റേ സ്‌കാനിങ് സംവിധാനങ്ങള്‍ക്കും പുറത്തേക്ക് എഴുതുന്ന സ്ഥിതിവിശേഷമാണ് കാണുന്നതെന്നും ഇതിനെല്ലാം എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാഷണല്‍ ജനതാ ദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ അനാസ്ഥയ്‌ക്കെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ നാഷനല്‍ ജനതാ ദള്‍ സംസ്ഥാന സെക്രട്ടറി ചന്ദ്രന്‍ പൂക്കിണാറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി പി അഷ്‌റഫ് അധ്യക്ഷ്യം വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി സുരേഷ്‌കുമാര്‍,യുവജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് യൂസഫ് അലി മടവൂര്‍, വി രമേശ് ബാബു, ഇല്യാസ് ബേപ്പൂര്, ടി കെ കുഞ്ഞിക്കണാരന്‍, രാജേഷ് കുണ്ടായിത്തോട്, ടി എ സലാം,വി കെ ഉമ്മര്‍, ഗണേഷന്‍ ബാലുശേരി തുടങ്ങിയവര്‍ സംസാരിച്ചു .