എട്ട് മുന്‍ നാവിക സേന ഉദ്യാഗസ്ഥകര്‍ക്ക് ഖത്തര്‍ വധശിക്ഷ വിധിച്ച സംഭവം; നയതന്ത്ര ഇടപെടല്‍ ശക്തമാക്കി ഇന്ത്യ

എട്ട് മുന്‍ നാവിക സേന ഉദ്യാഗസ്ഥകര്‍ക്ക് ഖത്തര്‍ വധശിക്ഷ വിധിച്ച സംഭവം; നയതന്ത്ര ഇടപെടല്‍ ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഖത്തറില്‍ വധശിക്ഷക്ക് വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യാഗസ്ഥരുടെ മോചനത്തിനായി ഇന്ത്യ നയതന്ത്ര ഇടപെടല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി തലത്തില്‍ ചര്‍ച്ച നടത്തും. വിഷയത്തില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നിരന്തര ഇടപെല്‍ നടത്തിവരികയാണ്.

വിദേശ കാര്യ മന്ത്രാലത്തിന്റെ നിര്‍ദേശ പ്രകാരം ഖത്തറിലെ ഇന്ത്യന്‍ അംബാസിസര്‍ തടവില്‍ കഴിയുന്നവരെ ജയിലില്‍ എത്തി സന്ദര്‍ശിച്ചു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും തടവിലായവര്‍ പറഞ്ഞു.നയനന്ത്ര ഇടപെടലിന് ഒപ്പം നിയമ പരമായ സാധ്യതകളും ഇന്ത്യ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി നിയമ വിദദ്ധരുമായി വിദേശ കാര്യ മന്ത്രാലയം ആശയ വിനിമയം നടത്തി. ജയിലില്‍ കഴിയുന്നവരുടെ ബന്ധുക്കളുമായും വിദേശ കാര്യ മന്ത്രാലത്തിലെ ഉദ്യാഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *