ഗൂഗിള്‍ സേവനങ്ങള്‍ ലഭിക്കാന്‍ എല്ലാവരും ഗൂഗിള്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാറുണ്ട്. ഫോട്ടോ,വിഡിയോ,ഓഡിയോ തുടങ്ങിയവയെല്ലാം ആക്സിസ് ചെയ്യാനുള്ള പെര്മിഷന് ഗൂഗിള്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്ന സമയത്ത് നമ്മള് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗൂഗിള്‍ അക്കൗണ്ട് സുരക്ഷിതമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ കമ്പനി തന്നെ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അക്കൗണ്ടിലേക്ക് മറ്റാരും സൈന്‍ ഇന്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാനായി
google.com/devicse എന്ന ലിങ്കില്‍ കയറാവുന്നതാണ്. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ഒരു അധിക സുരക്ഷാ ലെയര്‍ എങ്ങനെ ചേര്‍ക്കാമെന്നും മറ്റാരെങ്കിലും ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാമെന്നും നോക്കാം.
ഗൂഗിള്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നോ എന്നറിയാം
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ സെറ്റിങ്സ് വിഭാഗത്തിലേക്ക് പോയി താഴേക്ക് സ്ക്രോള്‍ ചെയ്ത് ‘ഗൂഗിള്‍’ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
തുറന്ന് വരുന്ന വിന്‍ഡോയില്‍ ‘കണ്ട്രോള് യുവര്‍ ഗൂഗിള്‍ അക്കൗണ്ട്’ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
‘സെക്യൂരിറ്റി’ എന്ന സെക്ഷന്‍ കാണുന്നത് വരെ സ്ക്രീനില്‍ ഇടത്തേക്ക് സ്ലൈഡ് ചെയ്യുക. ഈ സെക്ഷന്റെ പേരുകള്‍ സ്ക്രീനിന്റെ മുകളിലാണ് കാണുന്നത്.
‘യുവര്‍ ഡിവൈസസ്’ വിഭാഗം തിരഞ്ഞെടുക്കുക.’കണ്ട്രോള് ഓള് ഡിവൈസസ്’ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക, നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിരിക്കുന്ന ഡിവൈസുകളെല്ലാം ഇതില്‍ കാണാവുന്നതാണ്.നിങ്ങള്‍ ഉപയോഗിക്കാത്ത ഏതെങ്കിലും ഡിവൈസില്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക
ഇത്തരത്തില്‍ ഏതെങ്കിലും ഡിവൈസ് കണ്ടെത്തുകയാണ് എങ്കില്‍ ലിസ്റ്റിലുള്ള ഈ ഡിവൈസിന്റെ പേരില്‍ ടാപ്പ് ചെയ്യുക.
‘സൈന്‍ ഔട്ട്’ ബട്ടണില്‍ ടാപ്പ് ചെയ്യുക.