മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവും, നെടുങ്ങാടി ബാങ്ക് സ്ഥാപകനും, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി അച്ച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ സ്ഥാപിച്ച നാടിന്റെ നവോത്ഥാന നായകനുമായിരുന്ന അപ്പുനെടുങ്ങാടിയുടെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 30ന് തിങ്കള്‍ വൈകിട്ട് 4.30ന് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അവാര്‍ഡ് സമര്‍പ്പണം കെ.ഇ.ബൈജു ഐപിഎസ് (ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ്) നിര്‍വ്വഹിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഹെഡ്ഡ് എന്‍.രാമചന്ദ്രന്‍ പ്രശസ്തി പത്രം സമര്‍പ്പിക്കും. പ്രശസ്ത ചിത്രകാരന്‍ മദനന്‍ അപ്പുനെടുങ്ങാടിയുടെ സംഭാവനകള്‍ എന്ന വിഷയം അവതരിപ്പിക്കും. രജനി സുരേഷ്(സാഹിത്യം), കെ.സുരേഷ് കുമാര്‍(ബാങ്കിംഗ്), അഡ്വ.കെ.ഉഷ(നിയമം), ബിജേഷ്.ബി.ജെ (വിദ്യാഭ്യാസം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.
വാര്‍ത്താസമ്മേളനത്തില്‍ എന്‍.ബി.ബാബുരാജ് (ചെയര്‍മാന്‍), കെ.എം.ശശിധരന്‍, പി.അനില്‍ ബാബു(വൈസ് ചെയര്‍മാന്‍), പി.കെ.ലക്ഷ്മിദാസ് (കണ്‍വീനര്‍) പങ്കെടുത്തു.