ടെഹ്‌റാന്‍: ഗസ്സയില്‍ കരയുദ്ധം തുടങ്ങിയാല്‍ സയണിസ്റ്റ് രാജ്യം അവിടെ കുഴിച്ചുമൂടപ്പെടുമെന്ന് ഇറാന്‍. ഇസ്രായേലിനെ സംരക്ഷിച്ചു നിര്‍ത്താന്‍ അമേരിക്ക എല്ലാ പിന്തുണയും നല്‍കുകയാണ്.
യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, എന്നീ രാജ്യങ്ങളെ കാത്തിരിക്കുന്നത് പരാജയമാണെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഗസ്സയില്‍ കുരുതി തുടര്‍ന്നാല്‍ സമവാക്യം മാറിമറിയുമെന്നും കൊളുത്തിയ തീ അവര്‍ക്ക് കെടുത്താനാകില്ലെന്നും ഇറാന്‍ സൈനിക മേധാവി വ്യക്തമാക്കി.
വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ ടാങ്കുകള്‍ പ്രവേശിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു ഹമാസ് കേന്ദ്രങ്ങളെ ആക്രമിച്ചെന്നും ഹമാസ് പോരാളികളെ വധിച്ചെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരമാര്‍ഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തു.