മുംബൈ: ദേശീയപാതയിലെ ടോള്‍പിരിവില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 5583.43 കോടി രൂപയാണ് യു.പി. പിരിച്ചെടുത്തത്. രാജ്യത്ത് ദേശീയപാതയിലുള്ള ടോള്‍പിരിവിലൂടെ ആകെ ലഭിച്ചത് 48,028.22 കോടി രൂപയാണ്.
രണ്ടാംസ്ഥാനക്കാരായ രാജസ്ഥാന് 5084.50 കോടിയാണ് വരുമാനം. മൂന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്ര 4660.21 കോടി രൂപ പിരിച്ചു. ഗുജറാത്ത് 4518.96 കോടിയും തമിഴ്നാട് 3817.48 കോടിയും പിരിച്ച് നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി. ഫാസ്ടാഗ് സംവിധാനം വന്നശേഷമാണ് ടോള്‍പിരിവ് ഗണ്യമായി ഉയര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 48,028 കോടി പിരിച്ചെടുത്തപ്പോള്‍ ഇതില്‍ പകുതിയും മേല്‍പ്പറഞ്ഞ അഞ്ചു സംസ്ഥാനങ്ങളില്‍നിന്ന് മാത്രമാണ്.
രാജ്യത്ത് ഏറ്റവുംകൂടുതല്‍ ടോള്‍പിരിക്കുന്ന ടോള്‍ പ്ലാസ ഗുജറാത്തിലാണ്. എല്‍.ആന്‍ഡ് ടി വഡോദര ടോള്‍ പ്ലാസയില്‍ കഴിഞ്ഞ വര്‍ഷം പിരിച്ചത് 455.94 കോടി രൂപയാണ്. മികച്ച വരുമാനമുള്ള രാജ്യത്തെ 100 ടോള്‍ പ്ലാസകളില്‍ 14 എണ്ണവും ഗുജറാത്തിലാണ്. ഗുജറാത്തിലെ ടോള്‍ വരുമാനത്തിന്റെ 70 ശതമാനവും ഈ 14 ടോള്‍ പ്ലാസകളില്‍നിന്നാണ്, ഏകദേശം 3046 കോടി രൂപ.