ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയ നഴ്‌സിംഗ് വിദ്യാഭ്യാസം സെമിനാര്‍ നാളെ

ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയ നഴ്‌സിംഗ് വിദ്യാഭ്യാസം സെമിനാര്‍ നാളെ

കോഴിക്കോട്: ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയ നഴ്‌സിംഗ് വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നാളെ (27ന്) ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്‌സണ്‍ വിന്നി വര്‍ഗ്ഗീസും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.ആഗ്‌നെറ്റ ബീനാ മണിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബേബി മെമ്മോറിയല്‍ നഴ്‌സിംഗ് അക്കാദമി ഓഡിറ്റോറിയത്തില്‍ നാളെ കാലത്ത് 9 മണിക്ക് ഡോ.അഞ്ചു മിറിയം അലക്‌സ് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍) ഉദ്ഘാടനം ചെയ്യും. നാല് സെഷനുകളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ സജി എസ് മാത്യു (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍), ഡോ.മനുലാല്‍.പി.റാം (റിസര്‍ച്ച് ഓഫീസര്‍ കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍), രതീഷ്.ആര്‍.നായര്‍ (പ്രിന്‍സിപ്പാള്‍ കോളേജ് ഓഫ് നഴ്‌സിംഗ് എയിംസ് പാറ്റ്‌ന), ഡോ.സുരേഷ്.കെ.എന്‍ (പ്രിനിസിപ്പാള്‍ ഡോ.മൂപ്പന്‍സ് കോളേജ് ഓഫ് നഴ്‌സിംഗ്) എന്നിവര്‍ സംസാരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ഓളം പ്രതിനിധികള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.ആഗ്‌നെറ്റ് ബീനാമണി, വിന്നി വര്‍ഗ്ഗീസ്, പ്രൊഫ.സോയ.കെ.എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *