തിരുവനന്തപുരം: ബസ് സമരം അനാവശ്യമാണെന്നും ഗവണ്മെന്റ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു.
ഈ മാസം 31 ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധന, ബസുകളില്‍ സീറ്റ് ബെല്‍റ്റും, ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനം എന്നിവയില്‍ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാല്‍ സംസ്ഥാനത്ത് ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം എ.ഐ ക്യാമറ സ്ഥാപിച്ച ഘട്ടത്തില്‍ തന്നെ ബസുടമകള്‍ക്ക് നല്‍കിയതാണെന്നും ക്യാമറ വെക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് ബസ് ജീവനക്കാരെ കള്ളക്കേസില്‍ പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണെന്നും ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.