അമേരിക്കയിലെ ലെവിസ്റ്റണില്‍ കഴിഞ്ഞ രാത്രി 22 പേരെ അതിദാരുണമായി വെടിവച്ചു കൊന്ന കൊലയാളിയെ പോലീസ് തിരിച്ചറിഞ്ഞു. റോബര്‍ട്ട് കാര്‍ഡ് എന്ന നാല്‍പ്പതുകാരനായ ഇയാള്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്.യുഎസ് ആര്‍മി റിസര്‍വിലെ തോക്ക് പരിശീലകനായിരുന്ന കാര്‍ഡ് മാനസിക രോഗി കൂടിയാണെന്ന് പൊലീസ് പറയുന്നു..
വെടിവയ്പ്പ് നടത്തുമെന്ന് ഭീഷണി മുഴക്കിയ ഇയാളെ മാസങ്ങള്‍ക്കു മുന്‍പ് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിച്ചിരുന്നു.
സൈന്യത്തിലെ അനുഭവമാണ് ഇത്രയും അനായാസമായി സെമിഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് തുടരെതുടരെ വെടിയുതിര്‍ക്കാന്‍ സാധിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കാര്‍ഡിന്റെ പശ്ചാത്തലം അറിഞ്ഞതനുസരിച്ച് ഇയാളൊരു സൈക്കോ കില്ലറാണെന്നും പോലീസ് വിശദീകരിക്കുന്നു. ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കി
ലെവിസ്റ്റണില്‍ എല്ലാവരേയും കൊല്ലാന്‍ നടക്കുന്ന ഷൂട്ടര്‍ ഉണ്ടെന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വെടിവയ്പ്പിനു ശേഷം റോബര്‍ട്ട് കാര്‍ഡ് വെള്ള സുബാരു കാര്‍ ഓടിച്ചു പോകുന്നതിന്റെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.