ഖത്തറിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക് വ്യക്തിഗത സാധനങ്ങളുടെ മൂല്യം 3,000 റിയാലില്‍ കൂടരുത് കസ്റ്റംസ്

ഖത്തറിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക് വ്യക്തിഗത സാധനങ്ങളുടെ മൂല്യം 3,000 റിയാലില്‍ കൂടരുത് കസ്റ്റംസ്

ദോഹ:ഖത്തറിലേക്ക് വരുന്ന യാത്രക്കാരുടെ പക്കലുള്ള വ്യക്തിഗത സാധനങ്ങളുടെ മൂല്യം 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. വ്യോമ, കര, കടല്‍ മാര്‍ഗം രാജ്യത്തേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്. കസ്റ്റംസ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ സാധനങ്ങള്‍ കൈവശം വയ്ക്കാവൂ എന്നും 3,000 ഖത്തര്‍ റിയാല്‍ (ഏകദേശം 68,520 ഇന്ത്യന്‍ രൂപ) അല്ലെങ്കില്‍ മറ്റ് കറന്‍സികളില്‍ തത്തുല്യമായ തുകയില്‍ കൂടാന്‍ പാടില്ല. വാണിജ്യ ലക്ഷ്യത്തോടെ കൊണ്ടുവരുന്ന സാധന സാമഗ്രികളുടെ ചട്ടങ്ങളും വ്യവസ്ഥകളും പ്രത്യേകമാണ്.
ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ https://www.ecustoms.gov.qa/edeclaration/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *