റിയാദ് : കൊച്ചി കൂട്ടായ്മയുടെ ഇരുപത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ‘Donate blood to save lives’ എന്ന ക്യാമ്പയിന് ന്റെ ഭാഗമായി കൊച്ചി കൂട്ടായ്മ റിയാദ് കമ്മിറ്റിയും കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി കൂട്ടായ്മ പ്രസിഡന്റ് കെ.ബി ഷാജി, സെക്രട്ടറി ജിനോഷ്, ട്രഷറര്‍ റഫീഖ്, ഇവന്റ് കണ്‍ട്രോളര്‍ ഹസീബ്, വൈസ് പ്രസിഡന്റ് റിയാസ്, ജോയിന്റ് സെക്രട്ടറി സാജിദ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് ടാക്, ജലീല്‍ കൊച്ചി, തന്‍വീര്‍, ഷാജി ,ഷഹീന്‍, ഹാഫിസ് എന്നിവര്‍ നേതൃത്വം നല്‍കി .
റിയാദിലെ നിരവധി സാമൂഹ്യ സംഘടന പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു. ബ്ലഡ് ഡോനേഴ്‌സ് കേരള സൗദി പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി, ബിനു കെ തോമസ്, പി എം എഫ് നാഷണല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, പി എം എഫ് സെക്രട്ടറി റസ്സല്‍ മാടത്തി പറമ്പില്‍, റിയാസ് വണ്ടൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. 50ഓളം പേര്‍ ക്യാമ്പില്‍ രക്തദാനം നിര്‍വഹിച്ചു.