കേരളം സ്വന്തം നിലയില്‍ പാഠപുസ്തകങ്ങള്‍ ഇറക്കാന്‍ ആലോചന

കേരളം സ്വന്തം നിലയില്‍ പാഠപുസ്തകങ്ങള്‍ ഇറക്കാന്‍ ആലോചന

തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ നിന്നും ഇന്ത്യ എന്ന പദം ഒഴിവാക്കി ഭാരതം എന്നാക്കാനുള്ള എന്‍.സി.ഇ.ആര്‍ടി നടപടിക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ കേരളം ഒരുങ്ങുന്നു. ‘ഇന്ത്യ’ നിലനിര്‍ത്തി സ്വന്തം നിലയ്ക്ക് എസ് .സി.ഇ.ആര്‍.ടി വഴി പുസ്തകം ഇറക്കാനാണ് ആലോചന. ഇതിന്റെ നിയമ- സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിക്കും.

രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും ഭാരത് എന്ന് തിരുത്തല്‍ വരുത്താനാണ് എന്‍ സി ഇ ആര്‍ ടി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തത്.

ജി20 ഉച്ചകോടിയിലാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *