കോഴിക്കോട്: നാല് പതിറ്റാണ്ട് കാലം ഫോട്ടോഗ്രഫിക്കായി പ്രവര്‍ത്തിച്ച ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ടി.എം.രഘുനാഥിന്റെ ഓര്‍മ്മക്കായി ഫോട്ടോഗ്രഫി അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് അനുസ്മരണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവാഹം എന്ന തീം അടിസ്ഥാനമാക്കിയാണ് മല്‍സരം. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട അപൂര്‍വ്വ മുഹൂര്‍ത്തങ്ങളുടെ ക്യാമറ ചിത്രങ്ങള്‍ സോഫ്റ്റ് കോപ്പിയായി മത്സരത്തിനയക്കാം. 2024 ജനുവരി 5നകം എന്‍ട്രികള്‍ അയക്കേണ്ടതാണ്. 25000 രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു തലം വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക ഫോട്ടോഗ്രഫി മത്സരവും ഇതോടനുബന്ധിച്ച് നടക്കും. സ്കൂള്‍ കാമ്പസുകളുമായി ബന്ധപ്പെട്ട ഫോട്ടോകളുടെ (മൊബൈല്‍ ചിത്രങ്ങള്‍) സോഫ്റ്റ് കോപ്പികളാണ് അയക്കേണ്ടത്. അയ്യായിരം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിക്കുക. എന്‍ട്രികള്‍ അയക്കേണ്ട മെയില്‍ അഡ്രസ്സ് [email protected], Mobile: 91 9495015772.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സുധീര, എ.സജീവന്, ഡോ.മിലിമണി, ഡോ.കോളിന് ജോസഫ്, നന്ദകുമാര്‍ മൂടാടി എന്നിവര്‍ പങ്കെടുത്തു