സ്വര്‍ണവില സര്വ്വകാലറെക്കോര്ഡിലേക്ക്. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 45,440 രൂപയിലെത്തി. ഗ്രാമിന് 5,680 രൂപയായി.
തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച സ്വര്‍ണവില നല്ല കുതിപ്പിലാണ് മുന്നേറിയിരുന്നത്. തിങ്കളാഴ്ച മാത്രമാണ് നേരിയ കുറവുണ്ടായത്. ഈ വര്‍ഷം മെയ് അഞ്ചിനാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് പവന് 45,760 രൂപയായിരുന്നു.
ഇസ്രായേല്‍-ഹമാസ് യുദ്ധം രാജ്യാന്തര വിപണിയെ ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.