ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം ഷാര്‍ജ ഇന്ത്യന്‍ അസോ. തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം ഷാര്‍ജ ഇന്ത്യന്‍ അസോ. തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഗള്‍ഫിലെ ഏറ്റവും വലിയ അംഗീകൃത പ്രവാസി സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതിയിലേക്ക് ഈമാസം 29-ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. അടുത്തമാസം അവസാനമോ ഡിസംബര്‍ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് നടക്കും.
നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായതായിരുന്നു.
യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന ജനതക്ക് പിന്തുണ അറിയിച്ച് യുഎഇയിലെ പ്രധാനപ്പെട്ട ചില ആഘോഷങ്ങളും മാറ്റി വെയ്ക്കാന്‍ അതിന്റെ സംഘാടകര്‍ തീരുമാനിച്ചു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *