മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ പ്രായസപ്പെടുന്ന പതിനാലു വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു. മുഖാര്‍ 57-ാം വാര്‍ഡില്‍ അറക്കല്‍ തൊടുകയില്‍ നൂഹ് എന്നയാളുടെ മകന്‍ മുഹമ്മദ് അദ്‌നാന്‍ (14 വയസ്സ്) എന്ന കുട്ടിയാണ് സുമനസുകളുടെ സഹായം അഭ്യര്‍ഥിക്കുന്നത്. കുട്ടികാലം മുതലേ ഒരുപാട് ചികിത്സ നടത്തിയെങ്കിലും അസുഖത്തിന് ഒരു മാറ്റവും കണ്ടില്ല. ആഴ്ചയില്‍ രണ്ടും മൂന്നും തവണ രക്തം ശരീരത്തിലേക്ക് കയറ്റുന്നത്.കഴിഞ്ഞ പതിനാലു വര്‍ഷമായി് ഈ പതിനാലുകാരന്‍ രോഗത്തോടോ പൊരുതുന്നു. എന്നാല്‍ ഇനി അത്തരത്തില്‍ രക്തം കയറ്റി ജീവന്‍ നിലനിര്‍ത്താനാവില്ലാ എന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്. രോഗിയുടെ കാഴ്ച മങ്ങിതുടങ്ങിയിരിക്കുന്നു, ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനം പതിയെ ആണ് നടക്കുന്നത്. ആയതിനാല്‍ വളരെ പെട്ടെന്ന് ശസ്ത്രക്രിയ ചെയ്യാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനായി കോഴിക്കോട് മിംമ്‌സ് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ 80 ലക്ഷം രൂപയോളം ചിലവു വരുമെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു്.
ഈ വിഷമഘട്ടത്തില്‍ നിരാലംബരായ ഈ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് 23/10/2023 തിങ്കളാഴ്ച സീഷോര്‍ ഓഡിറ്റോറിയത്തില്‍ മുഹമ്മദ് അദ്‌നാന്‍ ചികില്‍സാ സഹായ കമ്മറ്റി എന്ന പേരില്‍ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. കമ്മറ്റിയിലെ ചെയര്‍മാനായി എം പി കോയട്ടി, ജനറല്‍ കണ്‍വീനറായി വി റാസിക്ക് ട്രഷററായി എംപി നൗഷാദ് എന്നിവരെ തിരഞ്ഞെടുത്തു
പാവപ്പെട്ട ഈ പതിനാല് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുവാന്‍ എല്ലാവരും അകമഴിഞ്ഞ് സഹായിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നിത്യചിലവിന് പോലും പ്രയാസപ്പെടുന്ന കുടുംബത്തിന് ഇത്രയും തുക താങ്ങാവുന്നതിലും അപ്പുറമാണ്.
ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഈ കുരുന്നിന് സുമനസുകളുടെ സഹായം വേണം. കരുണ വറ്റാത്തവരുടെ സഹായത്തിന് കൈ നീട്ടുകയാണ് കുടുംബം.
പണമടക്കേണ്ടതിന്റെ അക്കൗണ്ട് ഡീറ്റെയില്‍സ് താഴെ കൊടുത്തിരിക്കുന്നു.
ഒരു രൂപയായാലും അത് ആ കുടുംബത്തിന് താങ്ങാവും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
NOOHE .N.P
PUNJAB NATIONAL BANK
PALLIKANDI BRANCH
A/c No:4329000100567263
IFSC Cod:PUNB0432900
G-pay:+91 95623 89858. (Muhammed adnan chigilsa sahaya committee)