108 ആംബുലന്‍സ് സര്‍വിസ് നടത്തുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; നല്‍കാനുള്ളത് 40 കോടിയിലധികം രൂപ

108 ആംബുലന്‍സ് സര്‍വിസ് നടത്തുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; നല്‍കാനുള്ളത് 40 കോടിയിലധികം രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ദൈനംദിന ചെലവുകള്‍ക്കും ശമ്പളത്തിനും പണം തികയുന്നില്ല. നടത്തിപ്പു ചെലവിനുളള പണം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് തുടര്‍ച്ചയായി നല്‍കാതിരിക്കുന്നതാണ് പുതിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതലയുളള ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് കോര്‍പറേഷന് പലതവണ കത്ത് നല്‍കിയെങ്കിലും പണം നല്‍കിയിട്ടില്ലെന്നാണ് പരാതി.

കമ്പനിക്ക് 40 കോടിയിലേറെ രൂപയാണ് നല്‍കാനുള്ളത്. പണം ലഭിക്കാതെ മുന്നോട്ട് പോകുന്നത് കമ്പനിക്ക് അധിക ബാധ്യത ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. ഒരു ആംബുലന്‍സിന് ടെന്‍ഡര്‍ പ്രകാരം 2.75 ലക്ഷം രൂപയാണ് നടത്തിപ്പ് ചെലവ്. ഇന്ധനം, അറ്റകുറ്റപ്പണി എന്നിവക്കെല്ലാം ഈ പണമാണ് ഉപയോഗിക്കുക. ജീവനക്കാരുടെ ശമ്പളവും ഇതില്‍ നിന്നാണ്.

316 ആംബുലന്‍സുകളാണ് കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസിന്റെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കും. ശമ്പളം വൈകുന്നത് തുടര്‍ന്നാല്‍ സമരം തുടങ്ങാന്‍ തൊഴിലാളി സംഘടനയായ സിഐടിയു തീരുമാനിച്ചിട്ടുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *