ഗാസയില്‍ പൊലിഞ്ഞുവീഴുന്ന കുട്ടികള്‍ക്ക് അവരുടെ കൈകളില്‍ കോറിയിട്ട പേരുകളില്‍ പലതുമുണ്ട്. തിരിച്ചറിയലിന്റെ, ഉറ്റവരുടെ സാമീപ്യത്തിന്റെ, ജീവന്റെ വിലയുണ്ട് ആ പേരുകളില്‍. ഇസ്രയേല്‍ ഹമാസ് യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍, ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ തങ്ങളുടെ മൃതദേഹം തിരിച്ചറിയാന്‍ വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്വന്തം പേരുകള്‍ എഴുതിയിടുകയാണ്’ എന്നായിരുന്നു മറുപടി. ഗാസയിലെ ആശുപത്രികളില്‍ നൂറുകണക്കിന് കുട്ടികളടക്കമുള്ളവരാണ് ഇത്തരത്തില്‍ സ്വന്തം ശരീരത്തില്‍ പേരെഴുതി മരണഭയത്തോടെ ജീവിക്കുന്നത്.
തങ്ങള്‍ക്ക് എപ്പോള്‍ എവിടെവെച്ച് എന്ത് സംഭവിക്കും എന്നറിയാതെ, നാളെ ജീവനോടെ ഉണ്ടോ എന്നുപോലുമറിയാതെ നിമിഷങ്ങള്‍ തള്ളിനീക്കുന്ന ഗാസയിലെ സാധാരണക്കാരായ ജനങ്ങള്‍ തങ്ങളുടെ കുട്ടികളുടെ വയറ്റിലും കാലുകളിലും കൈകളിലും തിരിച്ചറിയാന്‍ വേണ്ടി അവരുടെ പേരുകള്‍ എഴുതിയിടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. പലരുടേയും തല ചിന്നിച്ചിതറിയ നിലയിലാണ്. ഇത്തരത്തില്‍ കൊല്ലപ്പെട്ട പലരേയും തിരിച്ചറിയുക എന്നത് ഏറെ പ്രയാസകരമാണ്. കുട്ടികളുടെ ശരീരത്തില്‍ അവരുടെ പേരുകള്‍ എഴുതിയ നിലയില്‍ പല കേസുകള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇത് ഗാസയില്‍ പുതിയ കാഴ്ച്ചയാണ്.
മതിയായ മരുന്നുകളും മറ്റും ഇല്ലാത്തതുകൊണ്ട് തന്നെ വേദനസംഹാരി പോലും നല്‍കാതെ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി ചെയ്യേണ്ടി വരുന്നു
കഴിഞ്ഞ ദിവസം 60 ശതമാനത്തിലേറെ പൊള്ളലേറ്റ പത്തു വയസുകാരനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വേദനസംഹാരിയ്ക്ക് പോലും അവന്റെ വേദനയെ ശമിപ്പിക്കാനായില്ല.’ അവശ്യമരുന്നുകള്‍ പോലും സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുന്നത് തടയുകയാണ്.
ഗാസയിലെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ശരീരത്തില്‍ പേരുകള്‍ എഴുതിയിടുന്ന ഹൃദയഭേദകമായ കാഴ്ചയാണ്.