ഒരു വിസയില്‍ ആറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് യു എ ഇ. ഒമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി സി സി ടൂറിസം മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാന്‍ തീരുമാനം എടുത്തത്. ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത വിസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത മാസം ചര്‍ച്ച ചെയ്യുമെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാര പറഞ്ഞു.യു എ ഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ ആറ് രാജ്യങ്ങളാണ് ഏകീകൃത ടൂറിസ്റ്റ് വിസ ഉപയോഗിച്ച് സന്ദര്‍ശിക്കാന്‍ കഴിയുക.
യു എ ഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് വിസരഹിതയാത്ര അനുവദിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ മറ്റ് അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.
നിയമങ്ങളും നടപടിക്രമണങ്ങളും അന്തിമമാക്കുന്നതനുസരിച്ച് 2024ലോ 2025ലോ ഷെങ്കന്‍ വിസ മാതൃകയിലുള്ള പുതിയ ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറങ്ങും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യു എ ഇയിലെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്താന്‍ ഈ നടപടി സ്വീകാര്യമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എമിറേറ്റ്‌സ് ടൂറിസം കൗണ്‍സില്‍ ഏഴ് എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് റൂട്ട് യു എ ഇയില്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ജിസിസി രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ ടൂറിസം പദ്ധതിയും പരിഗണനയിലുണ്ടെന്നും . ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.
എന്താണ് ഷെങ്കന്‍ വിസ?
യൂറോപ്യന്‍ യൂണിയനിലെ 22 അംഗ രാജ്യങ്ങളടക്കം, യൂറോപ്പിലെ ഷെങ്കന്‍ അംഗത്വമുള്ള 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. 90 ദിവസം ഈ വിസയുടെ പിന്‍ബലത്തില്‍ ഷെങ്കന്‍ രാജ്യങ്ങളില്‍ താമസിക്കാനും യാത്ര ചെയ്യാനും സാധിക്കും. 1985 ല്‍ തുടങ്ങിയ ഷെങ്കന്‍ വിസ ഉടമ്പടിയില്‍ തുടക്കത്തില്‍ ഏഴ് രാജ്യങ്ങളാണ് ഒപ്പുവച്ചിരുന്നത്.ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷിയ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാന്‍ഡ്, ഇറ്റലി, ലാത്വിയ, ലക്സംബര്‍ഗ്, ലിത്വാനിയ, ലിക്റ്റന്‍സ്‌റ്റൈന്‍, മാള്‍ട്ട, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോളണ്ട്, പോര്‍ട്ടുഗല്‍, സ്ലോവാക്കിയ, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ഷെങ്കന്‍ രാജ്യങ്ങള്‍.നോര്‍വേയും ഐസ് ലാന്‍ഡും യൂറോപ്പിന് യൂണിയനില്‍ അംഗങ്ങളല്ലെങ്കിലും ഈ രാജ്യങ്ങളില്‍ ഷെങ്കന്‍ വിസ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ബ്രിട്ടണ്‍ അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഷെങ്കന്‍ വിസ അനുവദിനീയമല്ല.