സ്വപ്‌നസുരേഷ് ആയാലും ദിലീപായാലും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരെയും കുറ്റവാളിയായി കാണരുതെന്ന് നടന്‍ സുരേഷ് ഗോപി. ഇതാണ് തന്റെ നിലപാടെന്നും അതല്ലേ നമ്മുടെ നാട്ടില്‍ ലോ ഓഫ് ദ ലാന്‍ഡ്? സുരേഷ് ഗോപി ദുബായില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പുതിയ ചിത്രമായ ഗരുഡന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപി ദുബായിലെത്തിയത്. ചിലരെ മനഃപൂര്‍വം പ്രതികളാക്കും വിധം പോലീസ് നടപടികളുണ്ടാവാറുണ്ട്. അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍പ്പോലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ രാഷ്ട്രീയ നിലപാടുനോക്കി ആരും സിനിമ വിലയിരുത്താറില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തില്‍ കേരള ആംഡ് പോലീസിന്റെ കമാന്‍ഡന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *