ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ രത്തന്‍ ടാറ്റ നിരവധി വിദേശ ബ്രാന്‍ുകള്‍ സ്വന്തമാക്കി ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. അതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഏതാനും ബ്രാന്‍ഡുകളെ പരിയപ്പെടാം.
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്സിനെ നമുക്ക് പരിചയപ്പെടാം. 2012 ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയത്.ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡും സ്റ്റാര്‍ബക്സ് കോഫി കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭമാണിത്.
ഇന്ത്യയിലെ സ്റ്റാര്‍ബക്‌സ് ഔട്ട്‌ലെറ്റുകള്‍ ‘സ്റ്റാര്‍ബക്‌സ്: എ ടാറ്റ അലയന്‍സ്’ എന്നാണ് അറിയപ്പെടുന്നത്.ഇപ്പോള്‍ രാജ്യത്തുടനീളം 170-സ്റ്റാറുകളുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ വസ്ത്ര മേഖലയിലെ ഒരു വിദേശ ബ്രാന്‍ഡാണ് സറ.ഫാഷന്‍ ഡ്രസ്സുകളുടെ പര്യായമാണ് സറ.ലോകമെമ്പാടുമുള്ള എല്ലാ ഫാഷന്‍ പ്രേമികള്‍ക്കും പ്രിയപ്പെട്ടതാണ ടാറ്റയുടെ ഈ ബ്രാന്‍ഡ്. ചുവന്ന പരവതാനി മുതല്‍ ദൈനംദിന ഓഫീസ് വസ്ത്രങ്ങള്‍ വരെ, ഈ ബ്രാന്‍ഡില്‍ ലഭ്യമാണ്.
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രീമിയം കാറുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ബ്രിട്ടനിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ജാഗ്വറും 2008ല്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു.ബിസിനസ്സിന്റെ ഉടമസ്ഥാവകാശം മാറ്റിയെങ്കിലും ജാഗ്വാറിന്റെ ആസ്ഥാനം ഇപ്പോഴും ഇംഗ്ലണ്ടിലെ കവെന്‍ട്രിയിലാണ്, ഭൂരിഭാഗം വാഹനങ്ങളും ഇപ്പോഴും അവിടെയാണ് നിര്‍മ്മിക്കുന്നത്.
ജഗ്വാര്‍ ലാന്‍ഡ് റോവര്‍, സുസ്ഥിരതയും ഗുണമേന്മയും ഉള്‍ക്കൊണ്ട്, ഡിസൈന്‍ കൊണ്ട് ആധുനിക ആഡംബരത്തിന്റെ ലോകത്ത് ഈ ബ്രാന്‍ഡുകളെ പുനര്‍നിര്‍മ്മിക്കുകയാണ്. ഈ തന്ത്രത്തിലൂടെ, ലോകത്തിലെ ഏറ്റവും അഭിലഷണീയമായ ആഡംബര വാഹനങ്ങളുടെയും സേവനങ്ങളുടെയും സ്രഷ്ടാവാകാന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ലക്ഷ്യമിടുന്നു.
സ്വിസ് ലക്ഷ്വറി ഗുഡ്സ് ഗ്രൂപ്പുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് തങ്ങളുടെ ഡിജിറ്റല്‍ മള്‍ട്ടി-ബ്രാന്‍ഡ് ബോട്ടിക് ടൈംവാലീ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു, അത് ആറ് ലക്ഷ്വറി വാച്ച് ബ്രാന്‍ഡുകള്‍-കാര്‍ട്ടിയര്‍, പിയാഗെറ്റ്, ഐഡബ്ല്യുസി ഷാഫ്ഹൗസെന്‍, ജെയ്ഗര്‍-ലെകോള്‍ട്രെ, പനേറായി, റോജര്‍ ഡ്യൂബ്യൂസ് എന്നിവയാണത്. ടാറ്റയുടെ ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസിലൂടെയാണ് വാച്ച് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നത്. ഈ വാച്ചുകളില്‍ ഭൂരിഭാഗവും ഏകദേശം 1,000 യൂറോയില്‍ (ഏകദേശം 87,700 രൂപ) ആരംഭിക്കുന്നു, നിരവധി ലക്ഷം രൂപ വരെ നീളുന്നു.
ഫെഡറേഷന്‍ ഓഫ് സ്വിസ് വാച്ച് ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ പ്രകാരം 2020 മുതല്‍ 2022 ല്‍ സ്വിസ് വാച്ച് ഇറക്കുമതി ഏകദേശം ഇരട്ടിയാകുന്നതോടെ ഇന്ത്യയില്‍ ആഡംബര വാച്ചുകളുടെ ആവശ്യം കുതിച്ചുയര്‍ന്നു.
ടാറ്റപരിചയപ്പെടുത്തിയ വേറൊരു വിദേശ ബ്രാന്‍ഡാണ് ടെറ്റ്ലി. ഇതിന്റെ ആസ്ഥാനം വെസ്റ്റ് ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലാണ്. ഓസ്ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, യു.എസ്. എന്നിവിടങ്ങളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങളും കെനിയയിലും മലാവിയിലും തേയില വാങ്ങല്‍ പ്രവര്‍ത്തനങ്ങളും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും സംയുക്ത സംരംഭവുമുണ്ട്. ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് ഡാര്‍ലിംഗ്ടണിനടുത്തുള്ള ഈഗിള്‍സ്‌ക്ലിഫിലാണ് നിര്‍മ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 2000ലാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.
സമൂഹത്തിനോടുള്ള പ്രതിബദ്ധത എന്ന നിലയില്‍ ജീവനക്കാരുടെ ക്ഷേമം, എട്ട് മണിക്കൂര്‍ പ്രവൃത്തി ദിനം, പ്രൊവിഡന്റ് ഫണ്ട്, പ്രസവാവധി മുതലായവ നിയമമാകുന്നതിന് വളരെ മുമ്പുതന്നെ ഗ്രൂപ്പ് എന്നീ കാര്യങ്ങളില്‍ കമ്പനി ഏറെ ബദ്ധ ശ്രദ്ധ പുലര്‍ത്തിയിരുന്നു.