പെട്ടെന്ന് തിരുവനന്തപുരത്തേക്ക് പോണം,കെഎസ്ആര്‍ടിസി ബസുണ്ടോ എന്നറിയാന്‍ ഡിപ്പോയിലേക്ക് വിളിക്കേണ്ട,മറ്റ് ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യണ്ട ഇനി എല്ലാം ഗൂഗിള്‍ മാപ്പ് പറയും. യാത്രക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂരബസുകളാണ് ഗൂഗിള്‍മാപ്പിലേക്ക് കയറുന്നത്.
വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തനക്ഷമമായാല്‍ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാര്‍ക്ക് പങ്കുവെയ്ക്കാനാകും.
കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ട്രാക്കിങ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റത്തിനുവേണ്ടി 5105 ജി.പി.എസ്. മെഷീനുകള്‍ വാങ്ങിയിട്ടുണ്ട്. ഇവ സജ്ജീകരിച്ച ബസുകള്‍ ഓരോ സ്റ്റോപ് പിന്നിടുമ്പോഴും വിവരം കണ്‍ട്രോള്‍ സംവിധാനത്തിലെത്തും.