മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളോ അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങളോ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പരസ്യമായി വരുന്നത് കണ്ടിട്ടില്ലേ. അവ ചിലപ്പോഴൊക്കെ ശല്യമായി തോന്നാറുണ്ട്. എന്നാല്‍ അവ എങ്ങനെ ഒഴിവാക്കണമെന്ന് നോക്കിയിരിക്കുന്നവര്‍ക്കായ് പുതിയ ടൂള്‍ അവതരിപ്പിക്കുകയാണ് മെറ്റ.
ആക്ടിവിറ്റി ഓഫ് നെറ്റ് ടെക്‌നോളജിസ് എന്ന് വിളിക്കപ്പെടുന്ന ഈ ടൂള്‍, മറ്റ് ബിസിനസ് സൈറ്റുകള്‍ ഇന്‍സ്റ്റഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും അയക്കുന്ന മെസ്സേജുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ഉപയോഗിച്ച് യൂസേഴ്‌സിന് അത്തരം ബിസിനസ് സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങല്‍ റിവ്യൂ ചെയ്യാനും പൂര്‍ണമായി ഒഴിവാക്കാനും സാധിക്കും.
മാത്രമല്ല, മറ്റ് ആപ്ലിക്കേഷനുകളിലേക്കും സേവനങ്ങളിലേക്കും ഫോട്ടോകളും വീഡിയോകളും കൈമാറുന്നതിനും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം യൂസേഴ്‌സിന് അവസരം നല്‍കുന്നുണ്ട്. ഇത് ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും മെമ്മറികള്‍ മറ്റു സോഷ്യല്‍ മീഡിയകളിലും ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു.
അതേസമയം തന്നെ ഡൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ ആക്‌സസ് ഓപ്ഷനും മെറ്റ കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഈ ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് യൂസേഴ്‌സിന് നിയന്ത്രിക്കാനും സാധിക്കും.