ഇസ്രായേലിന്റെ നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി കാട്ടരുത് ഖത്തര്‍ അമീര്‍

ഇസ്രായേലിന്റെ നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി കാട്ടരുത് ഖത്തര്‍ അമീര്‍

ദോഹ: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇസ്രായേലിന്റെ നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി കാട്ടരുതെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും അമീര്‍ പറഞ്ഞു. ഖത്തര്‍ ശൂറ കൗണ്‍സിലിന്റെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീര്‍. നിസ്സഹായരായ നിരവധി ആളുകള്‍ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭിക്കാതെ നരകിക്കുകയാണ്.സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ദുരിതത്തിലാണ് ഫലസ്തീന്‍ ജനത. അന്താരാഷ്ട്ര നിയമങ്ങള്‍ മാത്രമല്ല, മാനുഷികവും മതപരവുമായ എല്ലാ നന്മകളും അതിര്‍വരമ്പുകളും ഇസ്രായേല്‍ ലംഘിച്ചു. അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണ്. ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ ജീവന് വിലകല്‍പ്പിക്കാത്ത ഇരട്ടത്താപ്പ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇസ്രായേലിന്റെ നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം ഇനിയും പച്ചക്കൊടി കാട്ടരുത്. ഇസ്രായേലിന്റെ അധിനിവേശം കണ്ടില്ലെന്നു നടിക്കരുത്. ആധുനിക കാലത്തും മരുന്നും വെള്ളവും ഭക്ഷണവും പോലും സാധാരണക്കാര്‍ക്ക് നേരെയുള്ള ആയുധമാക്കിയിരിക്കുകയാണ്. മേഖലയുടെ സുരക്ഷ ആശങ്കയിലാണ്. യുദ്ധം ഇസ്രായേല്‍ ജനതക്കും ഫലസതീനും സമാധാനം നല്‍കില്ല. 1967ലെ അതിര്‍ത്തി പ്രകാരം ഫലസ്തീന്‍ രാജ്യം സ്ഥാപിക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരമെന്നും അമീര്‍ പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *