ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സ്ഥാപനങ്ങള്‍ രാജ്യത്തുണ്ടെങ്കിലും, വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് യുകെയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. 2023 ജൂണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ 14,21848 പേര്‍ക്ക് സ്റ്റുഡന്റ്‌സ് വിസ യു.കെ അനുവദിച്ചിട്ടുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ പഠനത്തിനെത്തുന്ന കുട്ടികളില്‍ താമസ സൗകര്യം കണ്ടെത്തുന്നതില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉള്ളതായാണ് ചില പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഭവനങ്ങളുടെ വാടക തന്നെയാണ് വെല്ലുവളികളിലൊന്ന്. പരിമിതമായ താമസ സൗകര്യത്തില്‍ ചിലര്‍ക്കെങ്കിലും കഴിയേണ്ടി വരുന്നുണ്ട.് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം നല്‍കുന്നതില്‍ പ്രാദേശിക വാസികളില്‍ ന്യൂനപക്ഷം കാണിക്കുന്ന വിമുഖതയും നിലനില്‍ക്കുന്നുണ്ട്. അനുയോജ്യമായ താമസ സൗകര്യം കണ്ടെത്താന്‍ പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളും യുകെയിലുണ്ട്. അവിടുത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭവനം വാടകയ്ക്ക് ലഭിക്കണമെങ്കില്‍ യുകെയിലെ ഒരു ഗ്യാരന്റര്‍ ആവശ്യമാണ്. യുകെയിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അത്തരമൊരു ഗ്യാരന്റര്‍ ഉണ്ടാകണമെന്നില്ല. മിക്ക വീട്ടുടമകളും വിദ്യാര്‍ത്ഥികളേക്കാള്‍, ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് ഭവനം വാടകക്ക് നല്‍കാനാണ് താല്‍പര്യപ്പെടുന്നത്. എന്നിരുന്നാലും വൈവിധ്യമാര്‍ന്ന ഭവന സാധ്യതകള്‍ നിരന്തരമായി അന്വേഷിക്കുന്നതിലൂടെ കണ്ടെത്താന്‍ സാധിക്കും. വിദ്യാഭ്യാസത്തിന്റെ ഉന്നത ഗുണനിലവാരമുള്ള യു.കെ.സാധ്യതകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുക തന്നെ വേണം. കൂടാതെ യു.കെ.പഠന വിസാ ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാലും ശ്രദ്ധാപൂര്‍വ്വമായ ബജറ്റിംഗിലൂടെ ഇതും മറികടക്കാനാവും. വിസ ഫീസ് വിദ്യാര്‍ത്ഥികളെ മാത്രമല്ല മറ്റുള്ളവരെയും ബാധിക്കുന്ന ഒന്നാണ്.