എഷ്യന്‍ പാരാ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ കൂടി. വനിതകളുടെ തുഴച്ചില്‍ മത്സരത്തില്‍ കെഎല്‍2 കാനോ വിഭാഗത്തില്‍ പ്രാചി യാദവാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം കരസ്ഥമാക്കിയത്. ചൈനയെ മറികടന്നാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. 54.962 സെക്കന്‍ഡാണ് പ്രാചിയുടെ സമയം. നേരത്തെ വനിതകളുടെ വിഎല്‍ 2 വിലും പ്രാചി വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്നു.
പുരുഷ വിഭാഗത്തില്‍ മനീഷ് കൗരവാണ് ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ സ്വന്തമാക്കിയത്. കെഎല്‍ 3 കനോയില്‍ 44.605 സെക്കന്‍ഡിലാണ് മനീഷ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ മനീഷിന്റെ എഷ്യന്‍ ഗെയിംസിലെ ആദ്യ മെഡലാണിത്.