വീട്ടിലെ അലമാരയില്‍ അടുക്കളയില്‍ സിങ്കില്‍ എല്ലാം പാറ്റകളെ കാണാം. പാറ്റകള്‍ പല സ്ഥിലത്ത് ഇഴയുന്നതിനാല്‍ ഇത് അസുഖങ്ങള്‍ പരത്തുന്നു. അതിനാല്‍, ഇവയെ വീട്ടില്‍ നിന്നും വേഗത്തില്‍ തുരത്തേണ്ടതും അനിവാര്യമാണ്. പലരും പാറ്റകളെ ഇല്ലാതാക്കാന്‍ മാരക വിഷങ്ങള്‍ ഉപയോഗിക്കുന്നത് കാണാം. എന്നാല്‍, ഇവയുടെ മണം മനുഷ്യന്റെ ആരോഗ്യത്തിനും നല്ലതല്ല.പാറ്റ ശല്യം കാരണം പൊറുതി മുട്ടിയോ? എങ്കില്‍ പ്രതിവിധിയുണ്ട്. പാറ്റകളെ തുരത്താന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.
കരയാമ്പൂ
കരയാമ്പൂ അല്ലെങ്കില്‍ ഗ്രാമ്പൂ എന്നെല്ലാം നമ്മള്‍ വിശേഷിപ്പിക്കുന്ന ഈ സാധനം ഇല്ലാത്ത വീടുകള്‍ തന്നെ വിരളമാണ്. കറികളില്‍ ചേര്‍ത്താല്‍ ഗംഭീര സ്വാദാണ് ഇതിന്. ഇതിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ് അതുപലെ നമ്മളുടെ പല്ലിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. നമ്മളുടെ ആരോഗ്യ കാര്യത്തിന് മാത്രമല്ല. വീട്ടിലെ പാറ്റകളെ പടി കടത്താനും ഈ ഗ്രാമ്പൂ നല്ലതാണ്. കാരണം, ഗ്രാമ്പൂവിന്റെ മണം പാറ്റകള്‍ക്ക് സഹിക്കാന്‍ പറ്റില്ല. അതിനാല്‍, നിങ്ങള്‍ പാറ്റകള്‍ അമിതമായി കയറുന്ന സ്ഥലത്ത് ഗ്രാമ്പൂ ഇട്ട് വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വീടിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക പാറ്റ എത്താതിരിക്കാനും തമ്പടിക്കാതിരിക്കുന്നതിനുമായി ഗ്രാമ്പൂ മറ്റ് ഭാഗങ്ങളിലും വെക്കുന്നത് നല്ലതാണ.് ഇത്തരത്തില്‍ അടുപ്പിച്ച് കുറച്ച് ദിവസം വെച്ചാല്‍ നിങ്ങളുടെ വീട്ടില്‍ നിന്നും പാറ്റയെ നീക്കാം.
ബേ ലീഫ്
പാറ്റയെ തുരത്താന്‍ ഗ്രാമ്പൂ പോലെ തന്നെ ബേലീഫും നല്ലതാണ്. ഇന്ന് കടകളില്‍ എല്ലാം മസാലക്കൂട്ടിന്റെ കൂടെ ഇന്ന് ബേ ലീഫ് ലഭ്യമാണ്. കറികള്‍ക്ക് സ്വാദ് കൂട്ടാന്‍ ഇത് നല്ലതാണ്. അതുപോലെ, പാറ്റശല്യം ഇല്ലാതാക്കാനും ഇത് നല്ലത് തന്നെയാണ്. ഗ്രാമ്പൂ പോലെ തന്നെ ബേ ലീഫിന്റെ മണവും പാറ്റകള്‍ക്ക് പറ്റില്ല. അതിനാല്‍, ഇവയുടെ മണമുള്ള സ്ഥലത്ത് നിന്നും പാറ്റകള്‍ വേഗ്തത്തില്‍ നീങ്ങിപോകുന്നതാണ്. അതിനാല്‍ ബേ ലീഫ് പൊടിച്ച് നിങ്ങള്‍ക്ക് പാറ്റശല്യം ഉള്ള ഭാഗങ്ങളില്‍ വിതറാവുന്നതാണ്. അതുപോലെ തന്നെ, ബേ ലീഫ് ഇട്ട് വെള്ളം തിളപ്പിച്ച് അത് മുക്കിലും മൂലയിലും തെളിക്കുന്നതും നല്ലത് തന്നെയാണ്. ഇതും പാറ്റശല്യം ഇല്ലാതാക്കാന്‍ സഹായിക്കും.
ബേക്കിംഗ് സോഡ
പാറ്റകളെ തുരത്താന്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വളരെ കുറച്ച് മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്ക് പാറ്റകളുടെ ശല്യം ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി ബേക്കിംഗ് സോഡയും പഞ്ചസ്സാരയും മിക്‌സ് ചെയ്ത് അത് പാറ്റകള്‍ അമിതമായി കണപ്പെടുന്ന സ്ഥലത്ത് ചെറിയ തുള്ളികളായി ഇടുന്നത് പാറ്റകളെ വീട്ടില്‍ നിന്നും അകറ്റാന്‍ സഹായിക്കുന്നതാണ്.
അതുമല്ലെങ്കില്‍ ബേക്കിംഗ് സോഡയില്‍ കുറച്ച് കരയാമ്പൂ ഓയില്‍ ചേര്‍ത്ത് അല്ലെങ്കില്‍ അതില്‍ കരയാമ്പൂ ചതച്ച് വെച്ച് നിങ്ങള്‍ക്ക് വീട്ടിലെ അടുക്കളയിലും അതുപോലെ തന്നെ പാറ്റ പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും വേയ്സ്റ്റ് പാത്രത്തിന് ചുറ്റും നിങ്ങള്‍ക്ക് ഇത് വിതറാവുന്നതാണ്. ഇതത്രത്തില്‍ അടുപ്പിച്ച് കുറച്ച് ദിവസം ചെയ്താല്‍ തന്നെ പാറ്റകളെ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നും ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്.