വാഷിങ്ടണ്‍: യുദ്ധത്തില്‍ ഹമാസിനെതിരായ ഇസ്രയേലിന്റെ നടപടികള്‍ തിരിച്ചടിക്കുമെന്ന് ബരാക്ക് ഒബാമ.ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികള്‍ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുര്‍ബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.
ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിര്‍ത്തലാക്കാനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനം ഇപ്പോഴത്തെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കാനും ഇസ്രയേലിനുള്ള ആഗോള പിന്തുണ ഇല്ലാതെയാകാനും കാരണമാകും.. വിഷയം ഇസ്രയേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരം നടപടികള്‍ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.