ഔദ്യോഗിക രേഖയാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍. നിങ്ങളുടെ പാന്‍ കാര്‍ഡ് നിങ്ങള്‍ അറിയാതെ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നു നിങ്ങള്‍ ഒരിക്കലെങ്കിലും പരിശോധിച്ചിട്ടുണ്ടോ? എന്നാല്‍ അതൊന്ന് നോക്കികോളൂ.. കാരണം പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് പണം തട്ടുന്നതായി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.
പാന്‍ ദുരുപയോഗം ചെയ്യാന്‍ നിരവധി സാഹചര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ഉയര്‍ന്ന മൂല്യമുള്ള എന്ത് ഇടപാടിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാല്‍ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, മറ്റ് ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. ഇതില്‍ നിങ്ങള്‍ നടത്താത്ത ഇടപാടുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക.
പാന്‍ കാര്‍ഡിന്റെ പ്രധാന ഉപയോഗം നികുതിയുമാണ് ബന്ധപ്പെട്ടതാണ്. നിങ്ങള്‍ നടത്തുന്ന എല്ല സാമ്പത്തിക ഇടപാടുകളും പാന്‍ ട്രാക്ക് ചെയ്യുന്നുണ്ട്. നികുതി അടയ്ക്കുന്നതിന് പാന്‍ നിര്‍ബന്ധമാണ്. പാന്‍ ഉപയോഗിച്ച് ആദായ നികുതി അക്കൗണ്ടില്‍ കയറി, നിങ്ങളുടെ നികുതി ഫയലിംഗുകള്‍ അവലോകനം ചെയ്ത് പൊരുത്തക്കേടുകളോ മാറ്റങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുക. ഇനി പരാതികള്‍ ഉണ്ടെങ്കില്‍ ഉടന്‍ അധികൃതരെ ബന്ധപ്പെടുക.
വായ്പയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ശ്രദ്ധിക്കുക: വായ്പയുമായി ബന്ധപ്പെട്ട ഇമെയിലുകള്‍, കത്തുകള്‍ അല്ലെങ്കില്‍ എസ്എംഎസ് അറിയിപ്പുകള് പോലുള്ളവ യാതൊരു കാരണശാലും അവഗണിക്കരുത്. അപ്രതീക്ഷിതമായ ലോണ്‍ അപ്രൂവല്‍ അല്ലെങ്കില്‍ വായ്പ നിരസിച്ച മെസേജുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. നിങ്ങള്‍ അപേക്ഷിച്ചിട്ടില്ലാത്ത വായ്പകളെക്കുറിച്ച് എന്തെങ്കിലും ആശയവിനിമയം ലഭിച്ചാല്‍, വായ്പാദാതാവുമായി സംസാരിച്ച്, നിങ്ങളുടെ ആശങ്കകള്‍ വ്യക്തമാക്കുകയും നിങ്ങളുടെ പേരില്‍ നടത്തിയ ഏതെങ്കിലും ലോണ്‍ അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗതരേഖകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാം: കെവൈസി തട്ടിപ്പ് സംബന്ധിച്ച് വ്യക്തമായ തെളിവുകളോ, സംശയമോ ഉണ്ടെങ്കില്‍, പോലീസില്‍ പരാതിപ്പൈടാം. നിങ്ങള്‍ ശേഖരിച്ച വിവരങ്ങളും തെളിവുകളും നല്‍കുക.
സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കുക: സ്വകാര്യ വിവരങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക. പാസ്വേഡുകള് ഇടയ്ക്കിടെ മാറ്റുകയും, എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാത്ത ശക്തമായ പാസ്വേഡുകള് ഉപയോഗിക്കുകയും വേണം. സെന്‍സിറ്റീവ് ആയ വിവരങങള്‍ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക.
ഉപദേശം തേടാം: തട്ടിപ്പുകള്‍ സംബന്ധിച്ച വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നും, എന്തു ചെയ്യണമെന്നും അറിയില്ലെങ്കില്‍ നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കേണ്ടതുണ്ട്.
പാന്‍ ദുരുപയോഗം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം?
TIN NSDL ന്റെ ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
ഹോം പേജിലെ കസ്റ്റമര്‍ കെയര്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക.
തുറന്നുവതുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് ‘Complaints/ Queries’ ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന പരാതി ഫോം പൂരിപ്പിക്കുക.
പൂരിപ്പിച്ച ഫോം പരിശോധിച്ചുറപ്പിഞ്ഞ ശേഷം ക്യാപ്ച നല്കി സബ്മിറ്റ് ചെയ്യുക.