വയനാട് ചുരത്തില്‍ രണ്ടാംദിവസവും ഗതാഗതക്കുരുക്ക്

വയനാട് ചുരത്തില്‍ രണ്ടാംദിവസവും ഗതാഗതക്കുരുക്ക്

താമരശ്ശേരി: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് മാറ്റമില്ല. രണ്ട് ദിവസമായി മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. അവധിദിനമായതോടെ വാഹനങ്ങളുടെ എണ്ണം കൂടിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ഇന്നലെ രാവിലെ ആരംഭിച്ച തിരക്കാണ് തിങ്കളാഴ്ചയും തുടരുന്നത്. ഇതുകൂടാതെ എട്ടാം വളവില്‍ ചരക്കുലോറി കുടുങ്ങിയതും ഗതാഗതം തടസ്സപ്പെട്ടു. അഞ്ചുമണിക്കൂറിന് ശേഷമാണ് ചരക്കുലോറി മാറ്റാന്‍ കഴിഞ്ഞത്. അവധിദിവസങ്ങള്‍ ഒരുമിച്ചെത്തിയതോടെ കുടുംബത്തിനൊപ്പം വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും മൈസൂരുവില്‍ ദസറ കാണാനായും യാത്രതിരിച്ചവരും വഴിടയില്‍ കുടുങ്ങി.

വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും ഇത് അവഗണിച്ചാണ് പോലീസ് വലിയ വാഹനങ്ങള്‍ കടത്തിവിട്ടതെന്നും കഴിഞ്ഞദിവസം ടി. സിദ്ദിഖ് എം.എല്‍.എ. ആരോപിച്ചു.
ചുരത്തിലെ അടിക്കടിയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ചുരത്തിന്റെ നവീകരണവും പടിഞ്ഞാറത്തറ-പൂഴിത്തോട് പോലുള്ള ബദല്‍റോഡുകളും മാത്രമാണ് സാധ്യതയെന്ന് എം.എല്‍.എ. പറഞ്ഞു. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തതാണ്. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും ടി. സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *